എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/കേരളം എങ്ങോട്ട് ?
കേരളം എങ്ങോട്ട് ?
എല്ലാ വർഷവും June 5പരിസ്ഥിതി ദിനമായി ആചരിച്ചിട്ടും എന്തേ കേരളത്തിന്റെ പരിസ്ഥിയിൽ ഇങ്ങനെ തകർച്ച സംഭവിക്കുന്നു? പരിസ്ഥിതി ദിനം ആചരിച്ചതുകൊണ്ടായില്ല. ഇന്നു കണ്ട മലകൾ , കുന്നുകൾ ഇന്നലെ വരെ കൺമുൻപിൽ കണ്ട പാടശേഖരങ്ങൾ ഗർത്തങ്ങളായി മാറുന്നു. ആവാസവ്യവസ്ഥയിൽ കാര്യമായ പങ്കുവഹിക്കുന്ന പശ്ചിമഘട്ടം പോലും അപകടനിലയിലാണ്. കേരളത്തിലെ തണ്ണീർത്തടങ്ങൾ എന്താണ് അവസ്ഥ വ്യവസായ സ്ഥാപനങ്ങളുടെ മാലിന്യങ്ങൾ നമ്മുടെ തെളിനീർ തടങ്ങളെ കണ്ണീർതടങ്ങളാക്കി. കണ്ടൽകാടുകളെ നിങ്ങൾ ഈ ഭൂമിയിൽ എത്ര നാൾ?
കാലം തെറ്റി വരുന്ന കാലാവസ്ഥ എന്തൊക്കെ പ്രകൃതി ദുരന്തങ്ങളും സാംക്രമിക രോഗങ്ങളുമാണ് സമ്മാനിക്കുക. ദൈവത്തിന്റെ സ്വന്തം നാട് മാലിന്യത്തിന്റെ നാടായി മാറുന്നു. കേരളം ഒരു ദിവസം 10,000 ടൺ മാലിന്യങ്ങൾ പുറന്തള്ളുന്നു. ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന മഴക്കാല രോഗങ്ങളും വേനൽക്കാല രോഗങ്ങളുമാണ് മലയാളിയെ കാത്തിരിക്കുന്നത്
കടലും ശാന്ത അറബിക്കടലിൽ താപനില വർദ്ധിക്കുന്നു. തൻമൂലം ജലസസ്യങ്ങളും കടൽ മത്സ്യങ്ങളും പവിഴപ്പുറ്റുകളും നശിക്കുന്നു. നമുക്കു തീരെ പരിചിതമല്ലാത്ത പല പ്രകൃതി ദുരന്തങ്ങളും സംഭവിക്കുന്നു.
നാളികേരത്തിന്റെ നാടിന്റെ ഏറ്റവും മനോഹാരിതയാണ് അവിടുത്തെ ജലാശയങ്ങൾ. മാലിന്യങ്ങൾ ഒഴുക്കാൻ ഏറ്റവും നല്ല സ്ഥലം. വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞാൽ എന്തു സംഭവിക്കും. ?
കാടെവിടെ മക്കളെ .. വനങ്ങൾ നശിക്കുമ്പോൾ വംശനാശ ഭീഷിണിയിലാണ് വന്യജീവികൾ. 205 - ഓളം ജീവികൾ വംശഭീഷണിയിലാണ് എന്നാണ് കണക്കുകൾ. പാരിസ്ഥിതിക മാറ്റങ്ങളെ ഫലപ്രദമായി നേരിടാൻ കഴിയാതെ വരുമ്പോൾ ഇവയെല്ലാം ദുരന്തങ്ങളായി മാറും.
ഇനിയെങ്കിലും മനുഷ്യർ ഭൂമിയിലുള്ള മൃഗങ്ങളെയും ചെടികളെയും സമസ്ത ജീവജാലങ്ങളെയും ജലാശയങ്ങളെയും സ്നേഹിച്ചും പരിപാലിച്ചും ജീവിച്ച് വരുംതലമുറയ്ക്ക് പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കി സന്തോഷത്തോടെ ജീവിക്കാൻ നമ്മുക്ക് അവസരം ഒരുക്കിക്കൂടെ.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |