എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/അപ്പുവും ദൊപ്പുവും

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവും ദൊപ്പുവും

അപ്പു എന്നും ദൊപ്പുവെന്നും രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു. അപ്പു വളരെയധികം ശുചിത്വം പാലിക്കുന്ന കുട്ടിയായിരുന്നു. എന്നാൽ ദൊപ്പു ആകട്ടെ ശുചിത്വം തീരെ ഇല്ലാത്ത കുട്ടിയും. ഒരു ദിവസം സ്കൂൾ വിട്ടു വന്നപ്പോൾ അമ്മ നെയ്യപ്പം ഉണ്ടാക്കി മേശപ്പുറത്തു വെച്ചിരുന്നു. അപ്പു കൈകഴുകി ശുദ്ധിയോടെ നെയ്യപ്പം കഴിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ദൊപ്പു സ്കൂൾവിട്ട് വന്ന വേഷത്തിൽ തന്നെ നെയ്യപ്പം കഴിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ദൊപ്പുവിന് ഭയങ്കര വയറുവേദന. അപ്പോൾ ഡോക്ടറെ കാണിച്ചു. ഡോക്ടർ പറഞ്ഞു കൈ കഴുകാതെ ആഹാരം കഴിച്ച് രോഗാണുക്കൾ അകത്തുകടന്ന് വയറുവേദന വന്നതാണെന്ന്. ഇതറിഞ്ഞപ്പോൾ ദൊപ്പുവിന് തെറ്റ് മനസ്സിലായി. പിന്നീട് ഒരിക്കലും അവൻ കൈ കഴുകാതെ ആഹാരം കഴിച്ചിട്ടില്ല. വ്യക്തിശുചിത്വം ആണ് നമ്മെ രോഗങ്ങളിൽ നിന്ന് അകറ്റുന്നത്.

സാനിയ പി എം
5 D എൽ എഫ് സി യു പി സ്കൂൾ മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ