എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
ലോകം പരിഭ്രാന്തിയിലേക്ക് നീങ്ങിതുടങ്ങി. ഇന്ന് വളരെ ശാന്തമായൊരു ദിവസമായിരുന്നു. ബാലൻ ഇന്ന് എഴുന്നേറ്റത് വളരെ ഉച്ചത്തിലുള്ള ചുമകേട്ടിട്ടാണ്. അതവന്റെ അയൽക്കാരനായ അബ്ദുവിന്റെ ഉറക്കെയുള്ള ചുമയായിരുന്നു. അപ്പോഴാണ് അവൻ ഓർത്തത്, ഇന്നലെ രാത്രി കണ്ട വാർത്തയിൽ പുതിയ ഒരു രോഗത്തിന്റെ തുടക്കവും അതിന്റെ രോഗലക്ഷണങ്ങളും. അങ്ങനെ ബാലൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് അകത്തേക്ക് നടന്നു. അച്ഛൻ ടിവിയിൽ വാർത്ത കാണുകയാണ്. അവൻ ആ വാർത്തയിലേക്ക് ശ്രദ്ധിച്ചു. ലോകത്താകമാനം കൊറോണയെന്ന മഹാമാരി വ്യാപിക്കുന്നതിനെ പറ്റിയുള്ളതായിരുന്നു വാർത്ത. അപ്പോഴും അയൽക്കാരനായ അബ്ദുവിന്റെ ചുമനിന്നിട്ടില്ല. അങ്ങനെ ബാലൻ അവന്റെ പ്രഭാതകൃത്യങ്ങൾ ചെയ്തു. അച്ഛനും അമ്മയും ബാലനുമടങ്ങുന്ന ഒരു കൊച്ചു കുടുംബമായിരുന്നു അവരുടേത്. ബാലൻ കുളിച്ച് അവന്റെ അയൽക്കാരനായ അബ്ദുവിന്റെ അടുത്തേക്ക് പോയി. ബാലൻ ചോദിച്ചു - എന്താടാ ?ഇന്ന് രാവിലെ നല്ല ചുമയായിരുന്നല്ലോ? അബ്ദു കട്ടിലിൽ കിടക്കുകയായിരുന്നു. അവന്റെ ഉമ്മ അകത്തുനിന്ന് ബാലനോട് പറഞ്ഞു. മോനേ, അവന് വയ്യ! നല്ല ചുമയും ചെറുതായി പനിയും ഉണ്ട്. അപ്പോൾ ബാലൻ പറഞ്ഞു. ഇവനെ ആശുപത്രിയിൽ കൊണ്ടുപോകാമായിരുന്നില്ലേ? ആ മോനേ, കൊണ്ടു പോകണം. ബാലന്റെ മനസിൽ പേടി വന്ന് തുടങ്ങി.
|