സഹായം Reading Problems? Click here

എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കവിതകൾ

റോസാപ്പൂ

പൂവിൻ ദൗത്യം പ്രണയ നിമിഷം മുതൽ
കല്ലറവരെ അലങ്കരിക്കൽ.........
കല്ലറയ്ക്കു മുകളിലർപ്പിച്ച റോസാപ്പൂവിൻ
സുഗന്ധം അവളെ ഉണർത്തി..........
പൂവിൻ മാസ്മരികതയാൽ കാലം
പുറകോട്ടു പോയ്, കൂടെ അവളും......
കാമുകിയായ്മാറി അവളൊരപ്സരസിനെ
പോൽ............. വിരിഞ്ഞുനിൽക്കും
കുങ്കുമപ്പാടത്തിൻ നടുവിൽ അവൾ......
സ്നഹപൂക്കൾ ചുറ്റും ഇതളായ്പറന്നു........
അകലെ........
സൂര്യകാന്തിപ്പാടം പൂത്തുവിരിഞ്ഞു........,
സുന്ദര വദനംപോൽ.........
ആടിപ്പാടിനടന്നു അവളൊരു മാലാഖയെപ്പോൽ
പൂവിൻ സുഗന്ധം നിലച്ചതും അവൾ മാഞ്ഞു
പോയ്തിരിച്ചു കല്ലറയിലേയ്ക്ക്......
ഒന്നും പറയാതെ......
ആദിയും..........അന്ത്യവും........ഒന്നും........
സ്തബ്ദരായ്നിന്നു ജീവനുള്ള ആത്മാക്കൾ...
വീണ്ടുമൊരു ഉയർത്തെഴുന്നേൽപ്പിനായ്.......

പ്രാർത്ഥനയിൽ

സത്യത്തെ എതിർത്തും
അനീതിയെ പിന്തുണച്ചും
കുറ്റത്തിന് ന്യായം കണ്ടും
പ്രാർത്ഥനായൊരു പ്രതിവിധി .

കള്ളം മറയ്ക്കാനും
കണ്ണിൽ പൊടിയിടാനും
ഇരട്ടത്താപ്പിനും
ആവരണത്തിനുള്ളിൽ.