എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/അക്ഷരവൃക്ഷം/വൈറസ്
വൈറസ്
ഒരു ബൈക്ക് വാങ്ങണം എന്ന എന്റെ ആഗ്രഹം ഇതാ സഫലമായിരിക്കുന്നു.' മനു മനസ്സിലോർത്തു അമ്മയോടും അച്ചനോടും വാശിപിടിച്ച് വാങ്ങിയ തന്റെ ആഗ്രഹം , സ്വപ്നം.ഇന്ന് ഒന്നു കറങ്ങണം . "അമ്മേ ഞാനൊന്ന് പുറത്തു പോയി വരാം”."എങ്ങോട്ടാ മോനേ, നീ ഈ ലോകത്തൊന്നുമല്ലെ ജീവിക്കുന്നത്”.അതെന്താ? മനു ഒരു ഞെട്ടലോടെ അമ്മയോട് ചോദിച്ചു. "മോനേ ലോകം ഇപ്പോൾ ഒരു മഹാമാരിയോട് പോരാടിക്കൊണ്ടിരിക്കുവാ”. മഹാമാരിയോ? "അതെ മോനെ കൊറോണ വൈറസ്.ആർക്കും പുറത്തുപോകാൻപോലും പറ്റില്ല”.എന്നാൽ ആ മകൻ അമ്മയുടെ വാക്കുകളെ പരിഗണിക്കാതെ തന്റെ ബൈക്കുമെടുത്ത് പുറത്തിറങ്ങി. അമ്മയ്ക്ക് ആ കാഴ്ചയെ നിഷ്കളങ്കമായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.എന്നാൽ അടുത്ത അഞ്ചു നിമിഷത്തിനകം കരഞ്ഞു കലങ്ങിയ കണ്ണുമായി നിസ്സഹായനായി തിരിച്ചുവരുന്ന മകനെ കണ്ട അമ്മ ഞെട്ടി."മോനേ, മനു എന്തുപറ്റി?.എവിടെ നിന്റെ ബൈക്ക്? “പിന്നെ ഒറ്റ കരച്ചിലോടെ ആ മകൻ അമ്മയെ കെട്ടിപ്പിടിക്കുകയായിരുന്നു.ഒരു കുറ്റബോധത്തോടെ അവന്റെ തല കുനിഞ്ഞു നിന്നു. "ലോക്ഡൗൺ ആയതിനാൽ പോലീസ് എന്റെ ബൈക്ക് പിടിച്ചെടുത്തു.കയ്യിലിരുന്ന പൈസ പിഴയായി അടക്കേണ്ടിയും വന്നു”.കഥയറിഞ്ഞ അമ്മ അവനെ തന്റെ മാറോട് ചേർത്ത് പിടിച്ചു. എന്നിട്ട് പറഞ്ഞു."മനു ഇപ്പോൾ ലോകം ഒരു മഹാമാരിയുടം കീഴിലാ.ക്ഷണനേരംകൊണ്ട് അനേകം ജീവൻ പൊലിഞ്ഞു പോകുന്നു.നമുക്ക് വീട്ടിലിരിക്കാം.നാം കാരണം ഒരു ജീവനും നഷ്ടപ്പെടരുത്.ജീവനെടുക്കാനല്ല , അതിനെ നാം സംരക്ഷിക്കുകയാണ് വേണ്ടത്”.ഒരു ചെറു ചിരിയോടെ നാളത്തെ നല്ല ദിനത്തിനുവേണ്ടി മനുവിന്റെ കണ്ണുകൾ വിടർന്നിരുന്നു.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ