എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം/അക്ഷരവൃക്ഷം/ഞാനും പ്രകൃതിയും

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനും പ്രകൃതിയും

ഒരു ചിത്രശലഭമെന്നരികിൽ
പറന്നെത്തി
ജനലരികിൽ ഞാൻ നിൽക്കവേ '...
വർണ്ണച്ചിറകുകൾ വീശി
ആശലഭം പറന്നകലവേ
ഓർത്തു പോയി ഞാൻ
ഈ മുറിയ്ക്കുള്ളിൽ അടയ്ക്കപ്പെട്ടിട്ടെത്ര
നാളായി എനിക്കീ ജാലകം മാത്രം
വെളിച്ചമേകുന്നു
നാളുകൾക്കു മുൻപെത്ര സ്വതന്ത്രയായ്
ആർത്തുല്ലസിച്ചു നടന്നിരുന്നു
ഞാനുമീ പൂമ്പാറ്റയെപ്പോലെ.
ഇന്നെനിക്കീ ജാലകക്കാഴ്ചകൾ മാത്രം
കൂട്ടിനായ്
എത്രയോ സൂഷ്മമായൊരു ജീവിതൻ
താണ്ഡവം നടക്കുന്നു ചുറ്റിലും
മരണമായ് അടയാളപ്പെടുത്തുന്നതിൻ
ഭീഭത്സത ലോകമാകവേ
നിസ്സഹായരായ് മർത്യ ജന്മങ്ങൾ
ജാതികൾ, മതങ്ങൾ, വർണ്ണങ്ങൾ.,,
വംശമേനിപറച്ചിലുകൾ
എല്ലാമൊടുങ്ങിത്തീരുമോ
ഈ മഹാമാരി തീരുമ്പോഴെങ്കിലും.'

കൃഷ്ണ ബി എം
10 B എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത