എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം/അക്ഷരവൃക്ഷം/എന്റെ ചിന്തകൾ

എന്റെ ചിന്തകൾ

ഇത് ലോകാവസാനമാണോ? ഈ മഹാമാരി എന്നെങ്കിലും തീരുമോ? ഈ മുറിയ്ക്കുള്ളിൽ ഇങ്ങനെ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ എനിക്ക് പേടിയാകുന്നുണ്ട്. " ഓരോ ദിവസം എത്ര പേരാണ് മരിക്കുന്നത്. മനുഷ്യരുടെ ദുർ പ്രവർത്തികൾക്ക് ദൈവം കൊടുക്കുന്ന ശിക്ഷയാണ് എന്നാണ് അമ്മാമ്മ പറയുന്നത്. ഇപ്പോൾ എനിക്ക് മൂന്നു നേരവും നല്ല ആഹാരം കിട്ടുന്നുണ്ട്. കുറെ ദിവസം കൂടി കഴിഞ്ഞാൽ ഇതൊന്നും കിട്ടില്ല പട്ടിണിയാവും എന്നൊക്കെ അമ്മാമ്മ പറയുന്നുണ്ട്. പക്ഷേ അക്കാര്യത്തിൽ എനിക്ക് പേടിയില്ല. കാരണം നമ്മുടെ മുഖ്യമന്ത്രി കേരളത്തിലെ എല്ലാ കാര്യങ്ങളും എത്ര നന്നായി ശ്രദ്ധിക്കുന്നുണ്ട്. അദ്ദേഹം ഒരിക്കലും നമ്മളെ പട്ടിണിയിലേയ്ക്ക് തള്ളിവിടില്ല. ഇത്ര കരുതലോടെ ഒരു ജനതയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി വേറെ ഒരിടത്തും കാണില്ല.
പിന്നെ കൊറോണയുടെ കാര്യം. അത് എത്ര തടഞ്ഞു നിറുത്താൻ ശ്രമിച്ചാലും എന്താകും എന്ന് പറയാൻ കഴിയില്ല. കാരണം അത് ഒരു വൈറസാണ്. എങ്കിലും എന്റെ സംസ്ഥാനത്ത് ഞാൻ സ്വസ്ഥതയോടെ ജീവിക്കുന്നു.

റിഞ്ചു യു
8A എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം