എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ/അക്ഷരവൃക്ഷം/ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

പ്രകൃതി മനോഹരി നീ
നിന്റെയംഗലാവണ്യമിന്നറിവു ഞാൻ
ക്രൂരമാം മനുഷ്യന്റെ നിർദ്ദയ പ്രവൃത്തികൾ
നിന്നെയസ്വസ്ഥയാക്കിയിരുന്നുവോ
ഇന്ന് നീ സ്വതന്ത്രയായ് സുമുഖിയായ് വന്നുവല്ലോ
പൂന്തിങ്കളും നിറനിലാവും താരകങ്ങളും
നിശതൻ സൗന്ദര്യത്തെ തൊട്ടുണർത്തി
നിന്നിലെ നിഗൂഢ കാനനങ്ങളിന്ന്

ഉത്സവത്തിമിർപ്പാർന്ന് പരിലസിപ്പൂ
കളകളാരവങ്ങളുമായി സ്വാതന്ത്ര്യ ഗീതികൾ പാടി
ഗഗന വീഥികളിലുല്ലസിപ്പൂ വിഹഗങ്ങൾ
ഇതൊക്കെയും 'നിർദ്ദയ കൊറോണ ' തൻ
വരവിലൂടെയാണെങ്കിലുമിന്നറിയുന്നു ഞാൻ

ഫാത്തിമ നസ്രീൻ
9 B എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത