എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/മീനുവിൻ്റെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
മീനുവിൻ്റെ പൂന്തോട്ടം

ഹായ്... പൂന്തുമ്പി വന്നു... എന്ത് രസമാണ്. മീനു പൂന്തുമ്പിയെ പിടിക്കാൻ ഓടി.എന്നും അവൾക്ക് തുമ്പിയെ പിടിക്കണം. തുമ്പി അവളുടെ വിരൽതുമ്പിൽ വന്നിരിക്കും.. എന്നാൽ ഇന്ന് മീനുമോൾ മുറ്റത്തിരുന്ന് കരയുന്നത് അവളുടെ ചേച്ചി കണ്ടു. ചേച്ചി കാര്യം അന്വേക്ഷിച്ചു. മീനു പറഞ്ഞു " തുമ്പിക്ക് എന്നോട് പിണക്കം എൻ്റെ അടുത്ത് വന്നില്ല .... വിരൽതുമ്പിൽ ഇരുന്നില്ല". എൻ്റെ വിരൽതുമ്പിൽ വന്നിരിക്കുന്ന തുമ്പിയ്ക്കു എന്നും ഞാൻ പാട്ട് പാടി കൊടുക്കുമായിരുന്നു. അപ്പോൾ വണ്ടത്താനും ശലഭങ്ങളും പൂങ്കിളികളും ചെടികളും നൃത്ത ചെയ്യുമായിരുന്നു .. ഇന്ന് എല്ലാവരും വന്നു. പക്ഷേ ചില്ലകളിലും പൂക്കളിലും മാത്രം അവർ നോക്കിയുള്ളൂ... എന്നെ കണ്ടതായി നടിച്ചില്ല. ഞാനും പിണക്കമാ ചേച്ചി 'എനിക്കിനി പൂന്തോട്ടം വേണ്ട. ശലഭവും പൂങ്കിളിയും വേണ്ട. മീനു കരയാൻ തുടങ്ങി. ചേച്ചി അവളെ ആശ്വസിപ്പിച്ചു. "വാവേ ക രയണ്ട ഇപ്പോൾ ഉദ്യാന ദേവതയും വിഷമത്തിലാണ്. ലോകത്ത് പൂക്കളെയും ശലഭങ്ങളെയും കിളികളെയും സ്നേഹിക്കുന്ന കുഞ്ഞുമക്കൾ മരിച്ചു വീഴുന്നു. കൊറോണയെന്ന രോഗമാണ് കാരണം. നിനക്കറിയില്ലേ? എല്ലാവരും മുഖാവരണം വയ്ക്കണമെന്ന്. നീ അത് ചെയ്തില്ല. അതാണ് അവർ പിണങ്ങിയത്. നീ ഇനി മുഖാവരണം വച്ചു പോകൂ വാവേ ....മീനു അങ്ങനെ ചെയ്തു.പൂന്തോട്ടത്തിൽ എത്തി.തുമ്പിയും കുരുവിയും ശലഭവും അവൾക്ക് ചുറ്റും കൂടി പാട്ടു പാടി നൃത്തം ചെയ്തു. അവൾക്ക് സന്തോഷമായി. കണ്ണുകൾ തുടച്ച് .. ദൂരെ നോക്കിയപ്പോൾ അത്ഭുത കാഴ്ച ഉദ്യാന ദേവത ആകാശവീഥിയിൽ പൂക്കൾ വിതറി അകന്ന് അകന്ന് പോകുന്നു ..

സ്നേഹ എസ് മഹേഷ്
4 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ