എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/മഹാമാരിയിൽ നിന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയിൽ നിന്ന്

ഇനിയും അണഞ്ഞിട്ടില്ല നാം അണയുകില്ല
പൊരുതുക തന്നെ ചെയ്യും നാം
മാനവ ഹൃത്തിനുൾത്തുടിപ്പിന് സാക്ഷിയായി
അവധിക്കാലം പെയ്തൊഴിയാതെ
പ്രതീക്ഷയുടെ സ്പർശം മുങ്ങിയണയുന്നു
അഗ്നിവാൽ പുൽകിയ മഹാമാരി
നോവിൻ കാരിരുംബാണിആഴ്ത്തുന്നു
ഹൃത്തടത്തിൽ ഇരച്ചു പൊന്തിയ പേരും മാളുകൾ
പടുത്തുയർത്തിയ മണിഗോപുരങ്ങൾ
മണ്ണിൽ നാഭി തടങ്ങൾ പൊട്ടി പിളർന്നു
മഹാമാരി മലർത്തിയടിച്ചു സംഹാരിണിയായി
ജന്മഭൂമി കേഴുന്നു, സൂര്യനിരുളിൽ മറയുന്നു
ആർത്തനാദമുയരുന്നു കർണപുടങ്ങളിൽ
ദുരിതപാശം ചുറ്റി വരിഞ്ഞരി, - പൊൻപുലരിയണഞ്ഞു ,
പൊൻവെയിൽ നാളവും ഒളിച്ചു മേഘജാലങ്ങളിൽ
കൊറോണ തകർത്തൊരീ നാടിനെ
പടുത്തുയർത്താൻ സഹസ്രകോടികൾ, നെട്ടോട്ടമോടുന്നു
തീക്ഷ്ണമാം ചുവടുറപ്പോടെ
നെഞ്ചിടിപ്പിന്റെ കരുത്തുമായി
കടലാഴങ്ങൾ വീശിയെറിഞ്ഞ വിപത്താം
കോവിഡ് വൈറസ്
മർത്യന്റെ ചുടുനിണം ചീന്തി കടന്നുപോയി
മറ്റൊരുഷസുണർന്നിവിടെ
പൊൻപുലരിയായി
കാലത്തിൻ വിധി കാർന്നു കൊല്ലുന്നുയിരിനെ
പ്രാർത്ഥനയോടെ ഞാൻ വേദനിക്കുന്നവർക്കായി
ചങ്കുറപ്പിന്റെ നറുതിരിവെട്ടം തെളിക്കുന്നു
നല്ലൊരു നാളെക്കായി....

 

സനീഷ് s s
10B എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത