എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതിയും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതിയും കൊറോണയും

നാം ജീവിക്കുന്ന നമ്മുടെ ചുറ്റുപ്പാടാണ് പരിസ്ഥിതി. ദൈവത്തിൻ്റെ സ്വന്തം നാടാണ് കേരളം. സാക്ഷരതയുടെയും ആരോഗ്യത്തിൻ്റെയും വൃത്തിയുടെയും ഒക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാണ്. എന്നാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ്. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നം. നാം ജീവിക്കുന്ന ചുറ്റുപ്പാട് വൃത്തിയോടെ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. കൊറോണ വന്നതോടെ lockdown-ണും വന്നു. തിരക്കു കുറഞ്ഞു,വാഹനങ്ങൾ ഇല്ല,പരിസ്ഥിതി മലിനീകരണവും കുറഞ്ഞു. എല്ലാവരും പഴയകാലത്തെ ഒന്ന് ഓർത്തു. മനുഷ്യർക്ക് നാശവും പ്രകൃതിക്ക് നേട്ടവും ഉണ്ടായി. ഈ പരിസ്ഥിതിയെ ഒരിക്കലും മറക്കരുത്. കൊറോണയോട് പൊരുതി ജയിക്കാം.

അനാമിക വി കെ
2 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം