എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/തുളസിയും ഞാനും

Schoolwiki സംരംഭത്തിൽ നിന്ന്
തുളസിയും ഞാനും


എൻ മനതാരിലെ ഔഷധചെടിയാകും
വീടിൻ്റെ മുന്നിലെ തുളസിത്തറ
വാർമുടി തുമ്പിലും ദേവൻ്റെ മുമ്പിലും
ശുദ്ധിയായ് വളർന്നിടും തുളസിച്ചെടി
നീർദോഷമൊക്കെയും നീക്കിയറ്റുവാൻ
കാപ്പിയിൽ ചേർക്കുന്നു തുളസീദളത്തെ
ആകാശവീഥിയിൽ നിറയും അണുക്കളെ
അടിമുടിയകറ്റുമേ തുളസിത്തറ
ഒന്നല്ല പത്തല്ല മുപ്പതിൽ കൂടുതൽ
ഇനമുണ്ട് എന്നുടെ പാo നാങ്കണത്തിൽ
സുഗ്ധം പരത്തുന്ന പലയിനം തുളസികൾ
പള്ളിക്കൂടത്തിൽ പരിലസിപ്പൂ ..
കൃഷ്ണ തുളസി മരുന്നായി എൻ അമ്മ
ബാല്യക്കാലം മുതൽ തന്നിരുന്നു.
എൻ പാഠശാലയിൽ തുളസീവനമുണ്ട്'
കാണാത്ത കേൾക്കാത്ത പലമണങ്ങൾ
പഠനാലയത്തിൽ കാല്പാദം തട്ടുമ്പോൾ
മാറുന്നു ആസ്മയും അലർജികളും ..
ഏവരും വീട്ടിലെ അങ്കണ ഭാഗത്ത് നട്ടുവളർത്തുവിൻ ഈ ചെടിയെ.
 

അഭിനവ് എ എസ്
4 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത