എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ഒറ്റകെട്ടായിമുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റക്കെട്ടായ് മുന്നേറാം
              ഒരുപാട് ജീവിത സാഹചര്യങ്ങളിലൂടെ  നുറ്റാണ്ടുകളായി കടന്നു     പോയിട്ടുള്ളവനാണ്  മനുഷ്യൻ.പ്രപഞ്ചോൽപ്പത്തിയിൽ അവനെ  പലരും ഭയപ്പെടുത്തിയിരിക്കുന്നു (കാറ്റ്, തീ ,മഴ). പിന്നീട് അതെല്ലാം അവന് ഈശ്വരനായി. പതിയെ പതിയെ പ്രപഞ്ചം അവന്റെ ഉറ്റ തോഴനായി. ആ സുഹൃത്തിനെ മെല്ലെ ചൂഷണം ചെയ്യാനും അവൻ മടിച്ചില്ല. അങ്ങനെ യുദ്ധങ്ങളും, ക്ഷാമങ്ങളും, പ്രകൃതിക്ഷോഭങ്ങളുമൊക്കെ അവന് നേരിടേണ്ടി വന്നു.ഓരോ സംഭവങ്ങൾക്കും വിരാമമാകുമ്പേഴേയ്ക്കും അഹം' എന്ന ഭാവം അവനിൽ നിന്നും പുറത്തു വന്നു കൊണ്ടേയിരുന്നു.പക്ഷെ, ഇന്ന് കാണുന്നത് ചൈനയിലെ വുഹാനിലെ ഒരു ചെറിയ പ്രദേശത്തു നിന്നും പൊട്ടിപ്പുറപ്പെട്ട ഒരു കുഞ്ഞു വൈറസിനു മുമ്പിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന മനുഷ്യനെയാണ്.   പ്രപഞ്ചത്തിലെ ഓരോ ചെറു ജീവജാലങ്ങളുടെയും കടമയാണ് " പ്രകുൃതി സംരക്ഷണം "എന്നാൽ ഈ അത്യാധുനിക യുഗത്തെ സംരക്ഷിച്ചില്ലെങ്കിലും നശിപ്പിക്കരുത് എന്നു പറയാനെ സാധിക്കുകയുള്ളൂ. എല്ലാം കൈയ്യടക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രകൃതി ഉണ്ടാക്കുന്ന മാറ്റങ്ങൾ പലപ്പോഴും നാം അറിയാതെ പോകുന്നു. അങ്ങനെ ഉണ്ടായ ശുചിത്വമില്ലായ്മയാണോ കോവിഡ് 19- ന്റെ കാരണം.?                   
        വൈറസിന്റെ വ്യാപനത്തിനെ പിടിച്ചുകെട്ടാൻ കരുത്താർജ്ജിച്ച സംസ്ഥാനമായ കേരളത്തിന് കഴിഞ്ഞു.ജാഗ്രതയോടെയുള്ള മുന്നേറ്റം നമ്മെ സഹായിച്ചു.ഈ ജാഗ്രത നമ്മിലുണ്ടാക്കിയത് സന്തോഷത്തിന്റെ നാളുകൾ.അഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ദിനങ്ങൾ കേരളത്തിൽ ജനിച്ചുവരുമെന്ന പ്രതീക്ഷയോടെ പ്രകാശദീപങ്ങൾക്ക് തീ കൊളുത്തിക്കൊണ്ട് ആളി ക്കത്തുകയാണ് ഒറ്റകെട്ടായി കേരളം .                
       		സംഹാരശേഷിയുള്ള രോഗവ്യാപനം നേരിടാൻ ലോകം ഒരു വീട്ടിലേയ്ക്കോ മുറിയിലേയ്ക്കോ ഒതുങ്ങിയിരിക്കുകയാണ്. സാമൂഹിക അകലം പുലർത്തുക എന്നതാണ് കോവിഡിനെതിരെയുള്ള ഏറ്റവും ശക്തമായ ആയുധമെന്നതിനാൽ അനിവാര്യമാണ് ഇപ്പോഴത്തെ അടച്ചിടൽ.   ലോക് ഡൗൺ എന്ന  പ്രക്രിയയെ പുച്ഛിച്ചു തള്ളുന്നവരുണ്ടാകും. വീണ്ടും  19 ദിവസത്തേക്ക്      ലോക് ഡൗൺ നീട്ടിയിരിക്കുന്ന ഈ സാഹചര്യത്തിൽ നാം അറിയേണ്ട ഒന്നുണ്ട് .ഭൗതീകമായ വലിയ നഷ്ടങ്ങൾക്കപ്പുറത്താണ് വിലപ്പെട്ട മനുഷ്യ ജീവൻ. നമ്മുടെ ഇന്നത്തെ പ്രവർത്തികളാണ് നമ്മുടെ നാളെയെ നിശ്ചയിക്കുന്നത് .  അതീവ ഭീഷണിയായ രോഗ വേളയിൽ ഓരോ അടിയും ശ്രദ്ധിച്ചു മുന്നേറുമെന്നതും  ലോക ജനത മനസ്സിലാക്കേണ്ട കാര്യമാണ്.ഈ ഒരു കുഞ്ഞൻ വൈറസ് മനുഷ്യ ജീവിതത്തിലുണ്ടാക്കിയ മാറ്റം നമ്മെ അതിശയിപ്പിക്കുന്ന തരത്തിൽ ഉള്ളതു തന്നെയാണ് .തിരക്കുകൾ ക്കിടയിൽ ജീവിച്ച മനുഷ്യൻ ഇന്ന് സമയം കളയാൻ മറ്റു മാർഗ്ഗങ്ങൾ അന്വേഷിക്കുന്നു 
            കോവിഡ്  രോഗികളുടെ എണ്ണം വർദ്ധിക്കുന്നതോടൊപ്പം മെച്ചപ്പെട്ട ചികിത്സയും വേണ്ടത്ര സുരക്ഷയും ലഭിക്കാത്തതു തന്നെയാണ് പ്രവാസികൾ നേരിടുന്ന ആശങ്ക .ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയോടൊപ്പം വിസ കാലാവധി പ്രശ്നങ്ങളും നാട്ടിലേക്ക് മടങ്ങാനാകാത്ത സാഹചര്യം അവരെ വീർപ്പുമുട്ടിക്കുന്നു. അവർക്ക് കരുതലാകുന്ന ഒത്തിരി പ്രവർത്തനങ്ങളും ഇന്ന് നടക്കുന്നു വെന്നതിൽ നമുക്ക് അഭിമാനിക്കാം.   കേരളം ജാഗ്രത പുലർത്തുന്നു എന്നത് 'ശരി തന്നെയാണ്. പക്ഷെ, അതിനിടയിൽ ചില കാര്യങ്ങൾ നാം ഒന്നു ചിന്തിക്കണം. നമ്മുടെ ജീവിതചര്യയിലും ഭക്ഷണ ശീലത്തിലും ഉണ്ടാകുന്ന വ്യതിയാനമാണ് നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുത്തുന്നത്. ശരീരത്തിൽ രോഗാണു പ്രവേശിക്കുന്നത് തടയാനായി, അല്ലെകിൽ അതിനെ പ്രതിരോധിക്കാനായി ഒത്തിരി പ്രവർത്തനങ്ങൾ ശരീരം തന്നെ സ്വയമായി നടത്തുന്നുണ്ട് . രോഗ പ്രതിരോധശേഷി നിലനിർത്താൻ പച്ചക്കറി കളും പഴവർഗ്ഗങ്ങളുമെല്ലാം ആഹാരത്തിൽ ഉൾപ്പെടുത്തുന്നതാണ് പ്രധാനമായ കാര്യം. വ്യായാമവും ഇതിനു സഹായകമാണ്‌. വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും ഉണ്ടാകണം. ഇതിലുടെ മാത്രമേ രോഗ പ്രതിരോധ ശേഷി ഉണ്ടാകാൻ സാധിക്കു.ഇവയിലുണ്ടാകുന്ന കുറവ് തന്നെയാണ് നാം ഇന്ന് കാണുന്ന കൊറോണയേയും വരുത്തിവച്ചത്.                  
            ഇന്ന്  ഭൂമിയിലെ മണ്ണും വെളളവും വായുവുമെല്ലാം മലിനമായി കൊണ്ടിരിക്കുകയാണ് .  ഒരു പക്ഷേ ഭൂതകാലത്തിൽ ഇവ സൂക്ഷിച്ചിരുന്നുവെങ്കിൽ ഇന്ന് വർത്തമാനകാലത്ത് സുരക്ഷിതരാകുമായിരുന്നു.നഗരങ്ങൾ വളരുകയും വ്യവസായങ്ങൾ പെരുകുകയും ചെയ്യുന്നതനുസരിച്ച് ജനപ്പെരുപ്പം ഉണ്ടാകുന്നു. അതോടൊപ്പം മാലിന്യങ്ങളും കുന്നു കൂടുന്നു.ഇവ ശരിയാകും വിധം സംസ്കരിച്ചില്ലെങ്കിൽ രോഗങ്ങൾ ഇനിയും വർദ്ധിക്കുക തന്നെ ചെയ്യും. രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതിനെക്കാൾ നല്ലത് ...അത് വരാതെ സുക്ഷികുന്നതല്ലേ .....അത് മനുഷ്യരാശിയുടെ ഉത്തരവാദിത്വമല്ലേ? അതിനായി നമുക്ക് പരിശ്രമിക്കാം. ഒന്നായ് പ്രവർത്തിക്കാം. ഒറ്റകെട്ടായ് മുന്നേറാം. ഒപ്പത്തിനൊപ്പം നിൽക്കാം. ..............
അപർണ A S
9C എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം