എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/എൻ്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
എൻ്റെ പ്രകൃതി


മാതൃസ്നേഹം പകർന്നു നൽകും
എൻ ജീവശ്വാസമാണീ പ്രകൃതി
പച്ചപ്പിൻ നറുതേൻ ചൊരിഞ്ഞ്
ഇളകാറ്റിൽ തുള്ളിച്ചാടി
തിമിർത്താടും പുൽമേടുകളും
അതിൽ കളകളം പാടി
തഞ്ചിക്കളിക്കും കാട്ടരുവികളും
അതിൽ നീന്തും പരൽ മീനുകളും
സുന്ദരമാകുന്നെൻ പ്രകൃതി
കിഴക്കുദിക്കിൻ നാഥൻ തന്നുടെ
സ്വർണാർഥത്തിൽ എഴുന്നള്ളുമ്പോൾ
ഉന്മാദത്തിൻ തേൻ നുകരാൻ
മഴവില്ലിൻ നിറങ്ങൾ ഒപ്പിയെടുത്ത
പൂവിൽ നിന്നും പൂവിലേക്ക്
പറന്നുയരുന്ന ചിത്രശലഭങ്ങൾ
 

സ്നേഹ എൽ പി
3 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത