എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ആന നൽകിയ പാഠം
ആന നൽകിയ പാഠം
ഒരിടത്ത് ഒരു തോട്ടം ഉടമയ്ക്ക് ഒരു ആനയുണ്ടായിരുന്നു. ഈ ആന വളരെ പ്രായം ചെന്നതായിരുന്നു. അതുകൊണ്ട് തന്നെ ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആനയെകൊണ്ട് വലിയ പ്രയോജനമില്ലായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഈ ആന വലിയൊരു പാറയിടുക്കിൽ വീണു. ആനയുടെ നിലവിളിയും മൂളലും കേട്ട തോട്ടം ഉടമയും തൊഴിലാളികളും ചെന്ന് നോക്കിയപ്പോൾ ആന കിടങ്ങിൽ വീണുകിടക്കുന്നതാണ് കണ്ടത്. അവർ ആലോചിച്ചപ്പോൾ ആനയെ രക്ഷിക്കുന്നതുകൊണ്ട് വലിയ പ്രയോജനവുമില്ല. അതുകൊണ്ട് ആനയെ അവിടെ ഉപേക്ഷിക്കുവാൻ അവർ തീരുമാനിച്ചു. അവടെയുണ്ടായിരുന്ന തടികളും മണ്ണുമെല്ലാമിട്ടു കിടങ്ങ് മുടുവാൻ ശ്രമിച്ചു. രാത്രി ആയതുകൊണ്ട് പൂർണമായും മൂടുവാൻ സാധിച്ചില്ല. ബാക്കി അടുത്ത ദിവസം ചെയ്യാമെന്ന് തീരുമാനിച്ച് അവർ മടങ്ങി. അർദ്ധരാത്രി ആയപ്പോൾ കാട്ടിൽ നിന്നും മലയിറങ്ങി വന്ന ഒരു കൂട്ടം ആനകൾ ഈ ആനയുടെ കരച്ചിൽ കേട്ടു. ആനകൾക്ക് മനസ്സലിവ് തോന്നി ഈ ആനയെ എങ്ങനെയെങ്കിലും രക്ഷിക്കുവാൻ തീരുമാനിച്ചു. ആ ആനകൾ ചേർന്ന് ഈ ആനയെ രക്ഷപ്പെടുത്തി. നേരം പുലരായപ്പോൾ ഈ ആന മറ്റ് ആനകൾക്ക് നന്ദി പറഞ്ഞുകൊണ്ട് കണ്ണിൽ നിന്നും കണ്ണുനീർ പൊടിച്ചു. ആനകൾ കാട്ടിലേക്ക് മടങ്ങി പോവുകയും ചെയ്തു. രാവിലെ ആയപ്പോൾ തോട്ടം ഉടമയും തൊഴിലാളികളും മണ്ണിട്ട് മൂടുന്നതിനായി വന്നപ്പോൾ കണ്ട കാഴ്ച അവരെ അത്ഭുതപ്പെടുത്തി. ഇത്രയും കാലം ഇവർക്കുവേണ്ടി കഠിനമായി ജോലിചെയ്തിട്ടും ആപത്തിൽപെട്ടപ്പോൾ രക്ഷിക്കുവാനുള്ള മനസ്സ് കാണിക്കാത്തതിൽ ആനയ്ക്ക് സങ്കടവും ദുഖവും തോന്നി കരഞ്ഞു. ആനയുടെ കണ്ണിൽ നിന്നും വീണ കണ്ണുനീർ കണ്ട് അവർക്ക് കുറ്റബോധം ഉണ്ടാവുകയും ആ ആനയെ അവർ തുടർന്നുള്ള ദിവസങ്ങളിൽ ജോലിയെടുപ്പിക്കാതെ അതിനെ ഏറ്റവും നന്നായി ശുശ്രൂഷിച്ചു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ