എൽ.എം.എസ്.എൽ.പി.എസ് കൊല്ലവാംവിള/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


നമ്മുടെ ചുറ്റുമുള്ള പ്രകൃതിദത്തമായതും ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ഓരോന്നും പരസ്പരം ആശ്രയിച്ചു കഴിയുന്നു. മനുഷ്യർ പ്രകൃതിയെ ആശ്രയിച്ചു കഴിയുന്നു. പക്ഷെ ഏറ്റവും കൂടുതൽ പ്രകൃതിയെ മലിനമാക്കുന്നത് മനുഷ്യനാണ്. മാലിന്യങ്ങൾ വലിച്ചെറിഞ്ഞും സാധനങ്ങൾ കത്തിച്ച് അന്തരീക്ഷം മലിനമാക്കിയും ശബ്ദം മലിനീകരണം നടത്തിയും ജലം മലിനമാക്കിയും മനുഷ്യർ പ്രകൃതിയെ ദ്രോഹിക്കുന്നു. വനങ്ങൾ ഉള്ളതുകൊണ്ടാണ് നമുക്ക് മഴ ലഭിക്കുന്നത്. പക്ഷെ, മനുഷ്യർ കാട് വെട്ടിത്തെളിക്കുന്നു. അതിനാൽ വനങ്ങൾ നശിക്കുന്നു, മഴ കുറയുന്നു. അങ്ങനെ വെള്ളം ലഭിക്കാതാകുന്നു. കൃഷിയുടെ വിളവ് കുറയുന്നു. കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുന്നതിനാൽ മണ്ണ് മലിനമാകുന്നു അങ്ങനെ മനുഷ്യർ തന്നെ പ്രകൃതിയെ നശിപ്പിക്കുന്നു.

അഖില
1A എൽ. എം. എസ്. എൽ. പി. എസ്. കൊല്ലവൻവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം