ഭയന്നീടില്ല നാം ചെറുത്ത് നിന്നീടും
ഭീകരന്റെ കഥ കഴിച്ചീടും
തകര്ന്നീടില്ല നാം കൈകൾ കോർത്തീടും
ഒറ്റകെട്ടായി പോരാടീടും
ജീവനെടുക്കും കൊറോണയെ
പേടിക്കാതെ പൊരുതീടും
കൈകൾ കഴുകാൻ മറക്കല്ലെ
മാസ്ക് ധരിക്കാൻ മറക്കല്ലെ
നിയമങ്ങൾ പാലിക്കാൻ മറക്കല്ലെ
അകലം പാലിച്ചു നിന്നീടാം
ഒരൊറ്റ കരുതലോടെ മുന്നേറാം