എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/സ്നേഹതീരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹതീരം

മനസിൽ സുഖമുളള നിമിഷങ്ങളും നിറമുളള സ്വപ്നങ്ങളും ബാക്കിയാക്കി മഞ്ഞ് മൂടിയ രാവുകളെ പുല്കി കൊണ്ട് ഒരു ഡിസംബർ കൂടി മറയുന്നു.കാലം കാത്തുനിൽക്കില്ല.അതു പൊയ്കൊണ്ടെ ഇരിക്കും.പ്രതീക്ഷയുടെ പുതിയ കാൽവയ്പ്പിനായ് മധുരമുളള ഒർമ്മകൾ പുല്കികൊണ്ട് ഒന്നു തിരിഞ്ഞ് നോക്കിയാൽ കാലചക്രങ്ങൾക്കിടയിലേക്കു മടങ്ങുബോൾ നന്ദിയുണ്ട് എല്ലാപേരോടും

   • സ്നേഹിച്ചവരോട്
   • സഹായിച്ചവരോട്
   • വേദനിപ്പിച്ചവരോട്
   • പരിഗണിച്ചവരോട്
   • കരയിപ്പിച്ചവരോട്
   • ഒഴുവാക്കിയവരോട്
                   എല്ലപേരൊടും നന്ദി .കഴിഞ്ഞ് പോയ ദിനങ്ങളിൽ നാം എങ്ങനെ ആയിരുന്നു എന്നു നമുക്കു മറക്കാം .നമ്മുടെ കുറവുകളും സുഖവും ദുഃഖവുംഎല്ലാം. കാലം കടന്നുപോയീ നാം കാത്തുസൂക്ഷിച്ചിരുന്ന ആത്മബന്ധങ്ങൾ മാത്രം കൂട്ടായിട്ടു.പുതു വർഷത്തിൽ  ഒരു പുഞ്ചിരി ചുണ്ടിൽ കരുതുക.ഐശ്വര്യം നിറഞ്ഞ ദിനങ്ങൾ ആശംസിക്കുന്നു.
ദേവാനന്ദ് ആർ എസ്
2 സി എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം