എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/ഞാനും കൊവിഡും
ഞാനും കൊവിഡും
ജീവിതത്തിൽ തിരക്കായ മതാപിതാക്കൾ പലപ്പോഴും പണം മാത്രം ലക്ഷ്യം വച്ച മാതാപിതാക്കൾ ,മക്കളായ ഞങ്ങളെ സ്നഹിക്കുവാനോ ,സംസാരിക്കുവാനോ സമയം ഇല്ലാത്തവർ .ജീവിതത്തിന്റെ പല സന്ദർഭങ്ങളിലും താങ്ങായി നിന്നവരാണ് സഹപാഠികൾ.എന്നാൽ എല്ലാം ഒറ്റ നിമിഷം കൊണ്ട് തടയപെട്ടു.പുറത്തിറങ്ങാനോ,അവരെയൊന്നു കാണാനോ,മിണ്ടാനോ കഴിയുന്നില്ല.ഒന്നു കണ്ടാൽ തന്നെ അടുത്തു ഇരിക്കാനോ,ഒന്നിച്ചു നടക്കാനോ കഴിയുന്നില്ല.പെട്ടന്നുളള ഈ നിയമതെത ഉൾകൊളളാൻ സാധിക്കാതെ പകച്ചു നിന്ന നിമിഷം.വീട്ടിൽ എത്ര നാൾ ഇങ്ങനെ ഇരിക്കും എന്നോർത്തപ്പോൾ അതിലും വലിയ സങ്കടം.ഒരു ദിവസം കഴിഞ്ഞു,രണ്ടു ദിവസം കഴിഞ്ഞ് അപ്പോഴാണ് എനിക്കു മനസിലായതു കുടുംബത്തിൽ തിരക്കുണ്ടായിരുന്ന അമ്മയ്ക്കു ഇപ്പോൾ തിരക്കില്ല,വീട്ടിൽ നില്ക്കാത്ത അച്ഛൻ വീട്ടിലുണ്ട്.എല്ലാവരും കൂടി പാചകം ചെയ്യുന്നു,തുണി അലക്കുന്നു,അടുക്കളതോട്ടം നനയ്ക്കുന്നു.എല്ലവർക്കും വളരെ സന്തോഷം.ഭൂമിയിൽ സ്വർഗം ഉണ്ടെന്നു കേട്ടിട്ടുണ്ട് ഞാനിപ്പോൾ കാണുന്നു അനുഭവിക്കുന്നു.കൊവിഡ് എന്ന വൈറസ്സ് ഞങ്ങൾക്കു എല്ലാം തന്നു.ഞങ്ങൾ ആഗ്രഹിച്ച ജീവിതം,സന്തോഷം,സമാധാനം,ആത്മിയ ഉണർവ് ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ,ഒരുമിച്ച് സംസാരിക്കാൻ ,ഒരുമിച്ച് കളിക്കാൻ,പ്രാർത്ഥിക്കാൻ.ഇപ്പോൾ ഞാൻ ചിന്തിക്കുന്നതു ലോക്ഡൗൺ എന്താണെന്നു.ഈ രോഗത്തിന്റെ വ്യാപനം എത്ര കഠിനമണെന്നാണ്.നന്ദി രാജ്യ ഭരണാധികാരികളെ,ഡോക്ടർമാരെ,നഴ്സ്മാരെ,ഞങ്ങൾക്കു വേണ്ടി അഹോരാത്രം കഷ്ടപെടുന്ന നിയമപാലകരെ,സേവനദാതാക്കളെ നന്ദി എല്ലവിധ സേവനങ്ങൾക്കും. കൊവിഡെ ഓർക്കും നിന്നെ ഞാൻ ജീവിതകാലമത്രെയും.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം