എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/കാത്തിരിപ്പു

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പു

അപ്പു പതിവുപോലെ മധുരമായ സ്വപ്നം കണ്ടാണ് ഉണർന്നതു.സ്വപ്നത്തിൽ തന്റെ വിദേശത്തുളള അച്ഛൻ‍ കൈ നിറയെ സമ്മാനവൂം മിഠയിയും കളിപ്പാട്ടവുമായീ വരുന്നതും അപ്പുവേ.... എന്നു മ്രിദുവായീ വിളിക്കുന്നതും അവൻ കേട്.കണണ് തുറന്നപ്പോൾ അമ്മയും അനിയനും മാത്രമേ വീട്ടിൽ ഉളളൂ.ലോക്ഡൗൺ‍ ആയ്തിനാൽ പുറതിറങ്ങനോ കൂട്ടുകരെ കാണാനോ കഴിയാതെ അവൻ എറെ വിഷമിചു.അവധികാലത്തെ അച്ഛന്റെ വരവു കാത്തു അപ്പു ഇരിക്കാൻ തുടങീട്ടു നളെറയായീ.അച്ഛന്റെ കൈ പിടിച്ചു കടൽതീരത്തു പോകുന്നതും ഐസുക്രീം കുടിക്കുന്നതും മാത്രമാണ് ആ ആറു വയസ്സുകാരന്റെ മനസ്സു നിറയെ .കൊറോണ ആയതിനാൽ അച്ഛന് വരാൻഇനിയും കുറെ ദിവസം കഴിയുമെന്നു അമ്മ അവനോട് പരഞു.അച്ഛന്റെ വരവും കാത്തിരുന്ന അപ്പുവിനു ഇതു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.അവൻ കരയാൻ തുടങ്ങി.അപ്പോൾ അമ്മ അവനു കൊറോണയുടെ അപകടകരമായ വ്യാപനതെത കുറിച്ചു പരഞുകൊടുത്തു.പുറത്തൊന്നും പോകാതെ സൂക്ഷിച്ചാൽ കൊറോണയെ പ്രെതിരോധിക്കാൻ കഴിയും.അച്‍ഛൻ ഇപ്പോൾ നാട്ടിൽ വന്നാൽ ചിലപ്പോൾ അച്ഛനും കൊറോണ വരും .അപ്പോൾ തന്റെ കന്ണുനീർ തുടച്ചുകൊണ്ട് അപ്പു പരഞു,അച്ഛൻ‍ അവിടെ തന്നെ നില്ക്കട്ടെ,കൊറോണ കഴിഞ്ഞു വന്നാൽ മതി.അച്ഛൻ ആരോഗ്യത്തോടും സന്തോഷത്തോടും നാട്ടിൽ വന്നാൽ അല്ലെ എനിക്കു അച്ഛനൊട് ചേർന്നു കളിക്കാൻ കഴിയൂ.അപ്പോൾ അമ്മയുടെ കൺണും നിറഞ്ഞിരുന്നു. ഇനിയും അച്ഛനെ എത്ര ദിവസം ഞാൻ കാത്തിരിക്കണം.തന്റെ സങ്ക്ടങ്ങൾ പറഞ്ഞ് പറഞ്ഞു അപ്പു അമ്മയുടെ മടിയിൽ കിടന്നുറങ്ങി.വീണ്ടും സ്വപനതതിൽ എങ്കിലും തന്റെ അച്ഛൻ വരും എന്ന പ്രെതീക്ഷയോടെ

അശ്വതി സി
3 സി എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ