എൽ.എം.എസ്.എൽ.പി.എസ്. മുട്ടയ്ക്കാട്/അക്ഷരവൃക്ഷം/നാടുകാണൽ

Schoolwiki സംരംഭത്തിൽ നിന്ന്
നാടുകാണൽ

നാടുകാണാൻ ഇറങ്ങിയതാണ് കടുവയും മക്കളും. കാട് മാത്രം കണ്ടിട്ടുള്ള കടുവക്കുട്ടികൾക്ക് നാടു കണ്ടപ്പോൾ നല്ല രസം തോന്നി. റോഡിൽ ആരുമില്ല. കടകളൊന്നും തുറന്നിട്ടില്ല.  കുട്ടിക്കടുവകൾ അമ്മക്കടുവയോട് ചോദിച്ചു, "ഇവിടെ ഒന്നും ആരെയും കാണുന്നില്ലല്ലോ?" അപ്പോൾ പെട്ടെന്ന് ഒരു ആംബുലൻസ് വേഗത്തിൽ പോകുന്നത് അവർ കണ്ടു. ആംബുലൻസിന്റെ 'ഇയ്യോ.. ഇയ്യോ..' ശബ്ദം കേട്ടപ്പോൾ കുട്ടിക്കടുവകൾ പേടിച്ചു അമ്മക്കടുവയുടെ അടുത്ത് ചേർന്ന് നിന്നു. അമ്മക്കടുവ പറഞ്ഞു, " പേടിക്കല്ലേ.. പേടിക്കല്ലേ.. അതിൽ രോഗം ഉള്ളവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതാണ് . നാട്ടിൽ ഇപ്പോൾ കൊറോണ എന്ന് പറയുന്ന ഒരു വൈറസ് രോഗം പടർത്തുകയാണ്. അന്നു കാട്ടിൽ നിന്ന് രണ്ട് വേട്ടക്കാർ സംസാരിക്കുന്നത് ഞാൻ കേട്ടു. അതുകൊണ്ട് ആരും പേടിച്ച് വീടിന് പുറത്തിറങ്ങാറില്ല. അതുകൊണ്ടല്ലേ നമ്മൾ ധൈര്യമായി നാടു കാണാൻ വന്നത്."കുട്ടിക്കടുവകൾ പറഞ്ഞു,"അയ്യോ... എന്നാൽ നമുക്ക് വേഗം കാട്ടിലേക്ക് തന്നെ പോകാം. ഇല്ലെങ്കിൽ നമുക്കും രോഗം വരൂല്ലേ..?? " അപ്പോൾ ഒരു പോലീസ് ജീപ്പ് അതുവഴി വന്നു. കടുവയെ കണ്ട് പേടിച്ച പോലീസ് ജീപ്പ് ട്രൂൂൂം.... ട്രൂൂൂൂം..... എന്ന് പാഞ്ഞുപോയി. ജീപ്പിൻെറ ട്രൂൂൂം.... ട്രൂൂൂൂം..... കേട്ട് പേടിച്ച് കടുവയും കുട്ടികളും ഓടി ഓടി ഓടി കാട്ടിലേക്ക് തന്നെ തിരികെ പോയി!!

അനസ്
ക്ലാസ് 2 എൽ. എം. എസ്. എൽ.പി . എസ് മുട്ടയ്ക്കാട്.
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ