എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം/അക്ഷരവൃക്ഷം/നിരാശരായ കൊറോണ

നിരാശരായ കൊറോണ

കൊറോണ നടക്കാൻ ഇറങ്ങി. എന്താ ഇവിടെ ആൾക്കാർ ഒന്നും ഇല്ലാത്തത് ? കുറച്ചു ദിവസം മുൻപ് ഇങ്ങനെ അല്ലായിരുന്നലോ? എത്ര പേരുടെ ദേഹത്ത് പറ്റിപ്പിടിച്ച് ഞാനവരെ രോഗികളാക്കി. ഈ മനുഷ്യർക്ക് ഇതെന്തു പറ്റി? വഴിയിൽ ഒറ്റ മനുഷ്യരില്ല. ഒരു വണ്ടി പോലും ഓടുന്നില്ല. കടകളെല്ലാം അടഞ്ഞ് കിടക്കുന്നു. കേരളത്തിൽ എന്നും ഹർത്താൽ ആണോ? കൊറോണ ചിന്തിച്ചു. ഗതികെട്ട കൊറോണ ഒരു വീടിന്റെ ജനാലയിലൂടെ എത്തി നോക്കി . ടി വി യുടെ മുന്നിൽ ആടിപ്പാടി ഇരിക്കുന്ന ഒരു കുടുംബം ഇവർക്ക് ഒന്നും സ്കൂളിലും ജോലിക്കും പോകണ്ടേ? പെട്ടെന്ന് കൊറോണ വാഷ്ബേസിനടുത്ത് സോപ്പും ഹാന്റ് വാഷും കണ്ടു. കൊറോണ അവിടെ നിന്ന് പേടിച്ച് ഓടി. ഈ നാട് എനിക്ക് പറ്റില്ല. കൊറോണ തന്റെ അടുത്ത ലക്ഷ്യം തേടി നടന്നു......

വൈഗ എം എസ്
4 A എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ