എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/അക്ഷരവൃക്ഷം/ കൊമ്പനാനയുടെ അഹങ്കാരം
കൊമ്പന്നാനയുടെ അഹങ്കാരം
ഒരിടത്ത് ജംമ്പൻ എന്ന് പേരുള്ള ഒരു ആനയുണ്ടായിരുന്നു. അവൻ മഹാവികൃതിയായിരുന്നു. അവൻ മുഴുവനും നശിപ്പിക്കും. കുറഞ്ഞി എന്നൊരു കാക്കയും ഉണ്ടായിരുന്നു. അവൾ ഒരു മരത്തിൻ മുകളിൽ കൂട് വച്ചുമുട്ടയിട്ടു. തീറ്റതേടാൻ ഉൾകാട്ടിലേക്ക് പോയി. ജംമ്പൻ ആന കാടുക്കുലുക്കുി നടന്ന കൂട്ടത്തിൽ കാക്കയുടെ മുട്ടകൾ പൊട്ടി. ഇത് മൂന്നാമത്തെ തവണയാണ്. കാക്ക വന്നപ്പോൾ മുട്ടകൾ തറയിൽ പൊട്ടിക്കിടക്കുന്നു. കാക്ക ഒത്തിരി കരഞ്ഞു. കാക്ക വിചാരിച്ചു. ഇവനെ ഒരു പാഠം പഠിപ്പിക്കണം. കാക്ക നേരെ ചെമ്പൻ കുറുക്കന്റെ അടുത്തു ചെന്നു. കാര്യമെല്ലാം പറഞ്ഞു. ചെമ്പൻ പറഞ്ഞു "അവന്റെ അഹങ്കാരം നിർത്തണം, എന്റെ കുട്ടികളെയും അവൻ കൊന്നിട്ടുണ്ട്.” ചെമ്പൻ നേരെ കുഞ്ഞൻ പെരുച്ചാഴിയെ വിളിച്ചു കാര്യം പറഞ്ഞു. കുഞ്ഞൻപറഞ്ഞു "ഞാനേറ്റു"എന്റെ അച്ഛനെയും അമ്മയെയും അവൻ ചവിട്ടി അരച്ചതാണ്. വലിയൊരു കുഴി കുഴിച്ച്, ഓലയിട്ടു മറച്ചു. ആനയെ കണ്ടെത്തി. ആനയോട് കുഞ്ഞൻ പറഞ്ഞു. പുഴക്കരയിൽ ഒരു മുതല മരുച്ചു കിടക്കുന്നു. അത് കേട്ടപാടെ കൊമ്പൻ പുഴക്കരയിലേക്ക് ഓടി. കുഞ്ഞൻ കുഴിച്ച കുഴിയിൽ വീണു. കുഞ്ഞൻ ഈ വിവരം കാക്കയെയും ചെമ്പനെയും അറിയിച്ചു. അവർ ഓടി വന്നു നോക്കിയപ്പോൾ ആന കുഴിയിൽ കിടക്കുന്നതു കണ്ടു. "നിന്റെ അഹങ്കാരമാണിതിനു കാരണം; ബലശാലിയാണ്, ബുദ്ധിമാനാണ് എന്നൊക്കെപറഞ്ഞു മദിച്ചു നടന്നല്ലൊ നീ. എന്നിട്ടിപ്പൊ.............. സ്വന്തം ബുദ്ധിയിലും ശക്തിയിലും മതിമറക്കരുതേ......... ഇതൊരു പാഠമാകട്ടെ.”
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ