എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ വന്നപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗൺ വന്നപ്പോൾ

മുത്തശ്ശി..... മാളുവിനെ വിളിക്കുന്നു. മാളു.... എന്താ മുത്തശ്ശി. മുത്തശ്ശി..... ഞാൻ നിനക്ക് ഒരു വൈറസിനെ കഥ പറഞ്ഞുതരാം. ഒരു ദിവസം ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ഒരു വ്യക്തിക്ക് പനിയും തലവേദനയും ആയിരുന്നു. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു. ആ വ്യക്തി ആശുപത്രിയിൽ പോയപ്പോൾ ഡോക്ടർമാർ പറഞ്ഞു ഇത് മാരകമായ കോവിഡ് 19 എന്ന രോഗമാണ്. അദ്ദേഹം വീട്ടിൽ വന്നു പ്രാർത്ഥിച്ചു. പിന്നെ അദ്ദേഹത്തെ നിരീക്ഷണത്തിൽ ആക്കി. 28 ദിവസം കഴിഞ്ഞപ്പോൾ രോഗമുക്തി പ്രാപിച്ചു വീട്ടിൽ വന്നു. മാളു ചോദിച്ചു എന്താ മുത്തശ്ശി ആ കോമഡി 19 പടർന്നു വ്യാപിക്കുന്നത്. കൊറോണ വൈറസ് ലോകമെമ്പാടും ആയല്ലോ. അതു മോളെ ആ വൈറസ് വ്യാപിക്കാനുള്ള കാരണം നമ്മുടെ കൈ വായിലോ മൂക്കിലോ കണ്ണിലോ കൊണ്ടാൽ അത് നമ്മുടെ ശരീരത്തിൽ കയറി പറ്റും. അതുകൊണ്ട് കൈ സോപ്പ് കൊണ്ട് നന്നായി കഴുകണം. എല്ലായിടവും വൈറസ് ആയതുകൊണ്ട് ലോക് ഡൗൺ ആയി പ്രഖ്യാപിച്ചു. ആരും തന്നെ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല. ലോക് ഡോൺ പ്രഖ്യാപിച്ചപ്പോൾ എന്തൊക്കെ തടയാൻ പറ്റും? മാളു.....രോഗം പടരുന്നത്, വായുമലിനീകരണം, എല്ലാവരും ഫാസ്റ്റ് ഫുഡ് നിർത്തി , ജനങ്ങൾ വീടുകളിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങി. പിന്നെ ആ വൈറസിനെ നേരിടാൻ സോപ്പോ മറ്റോ ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക. രോഗം എങ്ങനെ പടരുന്നത് എന്ന് മോൾക്ക് മുത്തശ്ശി പറഞ്ഞുതരാം. രോഗി സ്പർശിച്ച സ്ഥലത്തോ വസ്തുക്കളിലെ ഒരാൾ സ്പർശിക്കുന്നു,അയാൾ സ്പർശിക്കുന്നത് ലൂടെ വൈറസ് മറ്റൊരാളിലേക്ക് വീണ്ടും വീണ്ടും പടരുന്നു. രോഗം വരാതിരിക്കാനുള്ള ഏറ്റവും വലിയ പ്രതിവിധി ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. മുത്തശ്ശി ഇങ്ങനെ ചെയ്താൽ കൊറോണ വൈറസ് വരില്ലയോ.? ഇല്ല മോളെ .... അങ്ങനെ നമ്മുടെ ശാന്തസുന്ദരമായ ഈ ലോകം ഒരു മഹാ മാരിയാൽപിടിക്കപ്പെട്ടു.

അബിഷ .ഇ.എസ്
7 B എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ