എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/പുറത്ത് ഇറങ്ങരുതേ

Schoolwiki സംരംഭത്തിൽ നിന്ന്
പുറത്ത് ഇറങ്ങരുതേ......


അരുതേ അരുതേ പുറത്ത് ഇറങ്ങരുതേ.......
ലോകമോ കൊറോണ വൈറസിന് കൈയ്യിലായ്
നാം ഗൂഢമായ് ജീവിച്ചെ മതി വരൂ
ആരെ വിഴുങ്ങേണ്ടു, എന്ന് അലറുന്ന സിംഹമായ് കൊറോണ വൈറസ്.
കൊറോണ എന്ന വൈറസിനെ തുരത്താൻ
നീയോ ദൈവത്തിൻ പുത്രനായ്
പാപം വിട്ടോടി, നീതി, ഭക്തി, വിശ്വാസം,
സ്നേഹം, ക്ഷമ, സൗമ്യത എന്നിവ പിന്തുടരൂ.
മുഖത്തിന് മാസ് ക്കും സുരക്ഷാവസ്ത്രവും
പോരാ എന്നു വരികിൽ
നാം ഒരു മനപ്പെട്ട് ദുഷ്ടൻ്റെ തീയമ്പുകളെ
തകർത്തു കളവാൻ തക്ക-
വിശ്വാസം എന്ന പരിച എടുത്തു കൊണ്ടു നില്ക്കാം....
പുറത്ത് ഇറങ്ങരുതേ അരുതേ .....
 

ആനന്ദ് .എസ്.എസ്.
9 B എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത