Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19
ജീവിതത്തിന്റെ നശ്വരത ഒരിക്കൽക്കൂടെ നമ്മെ ഓർമ്മിപ്പിച്ചു കൊണ്ട് , 2019 ഡിസംബർ 31 - ന് ചൈനയിലെ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ഡിസീസ് എന്ന കോവിഡ് - 19 ലോകമാകെ വിറപ്പിക്കുന്നു. ചൊവ്വയിലേക്ക് യാത്ര ചെയ്യാനൊരുങ്ങിനിൽക്കുന്ന നാം നമ്മുടെ ശാസ്ത്ര അറിവിൽ ഏറെ മുന്നേറിയെങ്കിലും നാം വിറച്ചു പോകുന്നത് ജീവിയാണോ എന്ന് ചോദിച്ചാൽ ആണെന്നും അല്ലെന്നും പറയാൻ കഴിയുന്ന ഒരു പ്രോട്ടീൻ ചെപ്പിനുള്ളിലെ RNA യുടെ മുന്നിലാണെന്നത് നമ്മെ അതിശയിപ്പിക്കുന്നു (2 തരം വൈറസുകളാണുള്ളത് RNA വൈറസും DNA വൈറസും). ഇൗ RNA വൈറസ് നമ്മുടെ ശരീരത്തിലെത്തിയാൽ ആദ്യം അവയുടെ RNA യെ DNA ആക്കി മാറ്റുന്നു. Reverse Transcription എന്നറിയപ്പെടുന്ന ഈ മാറ്റത്തിലൂടെ തന്റെ genetic material ആതിഥേയ കോശത്തിലേക്ക് inject ചെയ്യുന്നു. ഇതോടെ ശരീരകോശം വൈറസിന്റെ ആജ്ഞാനുവർത്തിയായി മാറുന്നു.നമ്മുടെ ശരീരകോശത്തിലെ Protein ഉപയോഗപ്പെടുത്തി അവ വളരെ വേഗം വർദ്ധിക്കുന്നു. ഒരു കോശത്തിൽ നിന്നു തന്നെ ദശലക്ഷക്കണക്കിന് വൈറസുകൾ പുറത്തേക്ക് വരുന്നു. ആതിഥേയ കോശസ്തരം പൊട്ടിച്ചാണ് അവ പുറത്തേക്ക് വരുന്നത്. അതോടെ ആ ശരീരകോശം നശിക്കുകയും ചെയ്യും.
ഈ വൈറസിന് മരുന്നില്ലേ? ഇത്തരം വൈറസിന് മരുന്നില്ല. ശരീര കോശങ്ങളെപ്പോലെ തന്നെയായി മാറുന്നതിനാൽ വൈറസാണെന്നു ധരിച്ച് അവശരീര കോശങ്ങളെയും നശിപ്പിക്കും.
രോഗം പ്രത്യക്ഷപ്പെടുന്നത് പനി, ശ്വാസതടസ്സം, ചുമ മുതലായ ലക്ഷണങ്ങളോടെയാണ്. രോഗം മാരകമായവരുടെ ശ്വാസകോശത്തിൽ fluid, dead cells എന്നിവ നിറയുന്നതിനാൽ ശ്വസനവ്യവസ്ഥ തകരാറിലാവുന്നു. ശ്വസിക്കാൻ സാധിക്കാതെ അതിവേഗം മരണം സംഭവിക്കുന്നു.
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്. അതിനായി മാസ്ക് ധരിക്കുക, ശാരീരിക അകലം സൂക്ഷിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക. സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകക (സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുമ്പോൾ വൈറസിന്റെ പുറത്തുള്ള പ്രോട്ടീൻ കൂട് നശിച്ച് വൈറസ് ചത്തുപോവുന്നു). പൊരുതാൻ സർക്കാർ മുന്നിൽത്തന്നെയുണ്ടല്ലോ.അതിനാൽ നമുക്ക് സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് ഈ മഹാരോഗത്തെ ഈ ഭൂമുഖത്തു നിന്നു തന്നെ തുടച്ചുനീക്കാം.
കോവിഡ് - 19 vaccine വേഗം കണ്ടെത്തുമെന്ന പ്രതീക്ഷയോടെ...
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|