എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/കൊറോണ - അറിയേണ്ടതും ചെയ്യേണ്ടതും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ - അറിയേണ്ടതും ചെയ്യേണ്ടതും

ഇതുവരെ ലക്ഷക്കണക്കിന് ജനങ്ങളെ ബാധിച്ച കൊറോണ വൈറസ്സിനോട് നമ്മുടെ രാജ്യം പൊരുതിക്കൊണ്ടിരിക്കുകയാണ് . ഈ വൈറസ്സിൽനിന്ന് നമ്മെ എങ്ങനെ രക്ഷിക്കാം .ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ് ശ്വസിക്കാൻ പ്രയാസം ,തൊണ്ടയിലെ അസ്വസ്തത ,വരണ്ട ചുമ കടുത്തപനി .എങ്ങനെയാണ് ഇത് പകരുന്നതെന്നു നമുക്ക് നോക്കാം .രോഗം ബാധിച്ച ഒരാളുമായി അടുത്തിടപഴകുക ,തുമ്മുകയോ ചുമക്കുകയോ ചെയ്യുക ,രോഗം ബാധിച്ച ആളിനെ തൊടുക തുടങ്ങിയവയാണ് .പത്തു വയസ്സിന് താഴെയും അറുപത് വയസ്സിന് മുകളിലുള്ളവരും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് .കാരണം അവർക്ക് രോഗപ്രതിരോധശേഷി കുറവായിരിക്കും .എന്നാൽ ആരോഗ്യമുള്ളവരെയും ഇത് ബാധിച്ചേക്കാം .അതിനാൽ മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ് .കൊറോണ വൈറസിനെതിരെയുള്ള ഫലപ്രദമായ മരുന്നുകൾ ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല .അതിനാൽ അപകടസാധ്യത വർദ്ധിക്കുന്നു .ഈ അവസ്ഥ മുൻകണ്ടാണ് ഭരണകർത്താക്കൾ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള മുൻകരുതലുകൾ എടുക്കണമെന്നും നാം എവിടെ ആയിരുന്നുവോ അവിടെത്തന്നെ ആയിരിക്കണമെന്നും യാത്രകളോ കൂട്ടംകൂടുന്നതോ ഒഴിവാക്കണമെന്നും നമുക്ക് നിർദ്ദേശം തന്നത് .എന്ന് സൂക്ഷിച്ചാൽ നാളെ ദുഃഖിക്കേണ്ട എന്ന പഴമൊഴി ഇവിടെയാണ് പ്രയോഗിഗമാകുന്നത് .യുദ്ധകാലത്തേക്കാൾ ഭീകര അന്തരീക്ഷമാണ് ഈ നാളുകളിൽ നിലനിൽക്കുന്നത് .അതിനാൽ നമ്മുടെ സമശിഷ്ടങ്ങളിൽ പലർക്കും ആഹാരമില്ല, ഔഷധമില്ല .ഇവരെ സർക്കാർ കൈത്താങ്ങുന്നുവെങ്കിലും അപര്യാപ്തമാണ് .അതിനാൽ നാമും മറ്റുള്ളവരെ സഹായിക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കണം .ക്രിസ്തുദേവൻ നമ്മെ പഠിപ്പിച്ച "നിന്നെപ്പോലെ തന്നെ നിന്റെ അയർക്കാരനെ സ്നേഹിക്ക " എന്നുള്ളതും ഈ എളിയവർക്ക് ചെയ്യുന്നത് എല്ലാം എനിക്കായ് ചെയ്തിരിക്കുന്നു എന്ന വചനവും ഈ സാഹചര്യത്തിൽ പ്രസക്തമാണ് .രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത് .ഈ സാഹചര്യത്തെ എങ്ങനെ തരണം ചെയ്യാം .ഇടയ്ക്കിടക്ക് സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക ,വൃത്തിഹീനമായ അന്തരീക്ഷങ്ങൾ ഒഴിവാക്കുക ,മുഖാവരണങ്ങൾ അണിയുക ,രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കുക ,അറിവുള്ളവരുടെ നിർദ്ദേശങ്ങൾ പാലിക്കുക ,നിയമങ്ങൾ അനുസരിക്കുക ,മറ്റുള്ളവരെ നാം ബോധവാന്മാരാക്കുക .എങ്കിലേ അടഞ്ഞുകിടക്കുന്ന നമ്മുടെ പള്ളിക്കൂടങ്ങൾ ,ആരാധനാലയങ്ങൾ ,കച്ചവടകേന്ദ്രങ്ങൾ ,വിനോദസഞ്ചാരകേന്ദ്രങ്ങൾ തുടങ്ങിയവ കാര്യക്ഷമമായി പ്രവർത്തിക്കുകയും നമ്മുടെ സമ്പത്ത്‌ഘടന കാര്യക്ഷമമാക്കുന്നതിനും രാജ്യം സുസ്ഥിരമാക്കുന്നതിനും നമ്മുടെ ആരോഗ്യം, ജീവൻ ,ജീവിതം ഇവ പഴയതുപോലെ ആകുന്നതിനും സാധിക്കുകയുള്ളൂ .അതിന് വിദ്യാർത്ഥികളായ നമുക്ക് ഒന്നിച്ചു കൈകോർക്കാം .

ജെനീഫ ജെ
9 E എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം