എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/കൊറോണ ഒരു പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു പാഠം
                     മനുഷ്യൻ .ഈ ലോകത്തിലെ സമസ്ത വസ്തുക്കളും തന്റെ കാല്കീഴിലാക്കി എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരു സാമൂഹിക ജീവി.എന്നാൽ സർവ്വതിന്റെയും അധിപനെന്ന് സ്വയം അഹങ്കരിച്ച് നടക്കുന്ന മനുഷ്യൻ കേവലം ഒരു വൈറസിന് മുൻപിൽ പകച്ചു നിൽക്കുകയാണ് ഇപ്പോൾ
        ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന വൈറസ് ഇന്ന് ലോകത്തെ മുഴുവനും തന്നെ നിശ്ചലമാക്കിയിരിക്കുന്നു. ഈ രോഗ പ്രതിരോധ കാലത്ത് നമ്മുടെ ലോകം മുഴുവനും തന്നെ ജീവിതത്തിലെ  ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ഒക്കെയും മാറ്റി വച്ച് തങ്ങളുടെ വീടുകളിലേക്ക് ഒതുങ്ങേണ്ട അവസ്ഥ വന്നു. ക്രൈസ്തവനെന്നോ ഹൈന്ദവനെന്നോ മുസൽമാൻ എന്നോ വ്യത്യാസമില്ലാതെ ഈ വൈറസ് മനഷ്യരാശിയെ ഒക്കെയും നശിപ്പിക്കാൻ കെൽപ്പുള്ളതാണ്.അതുകൊണ്ട് രോഗം പോലെ തന്നെ അതിന്റെ പ്രതിരോധവും കാഠിന്യമേറിയ താണ്. ഈ വൈറസ് മൂലം ദിവസവും ലോകത്ത് ആയിരക്കണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നു. വിവാഹങ്ങളൊക്കെയും മാറ്റിവയ്ക്കേണ്ടി വരുന്നു. ഉത്സവങ്ങളൊക്കെയും ആലോഷമില്ലാതെ കേവലം ആചാരമായി മാറ്റിയിരിക്കുന്നു. ആരാധനാലയങ്ങളിൽ ആർക്കും പ്രവേശനമില്ല.ഒരൊറ്റ വൈറസ് കാരണം ദു:ഖവെള്ളിയില്ല. ഉയർപ്പ് ഞായറില്ല.
     മനുഷ്യൻ ലാഭക്കൊതിയന്മാരായി വനം നശിപ്പിക്കുമ്പോഴും മരങ്ങൾ വെട്ടുമ്പോഴും പുഴകൾ നികത്തുമ്പോഴും വന്യജീവികൾക്ക് അവരുടെ ആവാസ വ്യവസ്ഥ നശിക്കുമ്പോഴുമൊന്നും അവർ ഇതു പോലുള്ള തിരിച്ചടികൾ പ്രതീക്ഷിച്ചിരിക്കില്ല.നിപ്പയും കൊറോണയുമൊക്കെ ഓരോ പാഠങ്ങളാണ്. രോഗം വന്നതിനു ശേഷം അതിനെ പ്രതിരോധിക്കുന്നതിനെക്കാൾ രോഗം വരാതെ സൂക്ഷിക്കുകയാണ് ഓരോ മനുഷ്യനും ചെയ്യേണ്ടത്. അതിനായി നമുക്ക് ഏവർക്കും ഒരുമയോടെ പ്രകൃതിയോടിണങ്ങി ഒരു ജീവിതം പടുത്തുയർത്താം.
അബിൻ ഫ്രാൻസിസ്
7 B എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം