എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/കീഴടക്കാം നമുക്കീ ഭീകരനെ

Schoolwiki സംരംഭത്തിൽ നിന്ന്
കീഴടക്കാം നമുക്കീ ഭീകരനെ

കോറോണയെന്ന കൊടും ഭീകരൻ
ലോകത്തെ കീഴടക്കുന്നിതാ ..
ആരും പ്രതീക്ഷിക്കാത്ത ഒരു കൊലയാളിയായ്
ഈ മഹാമാരി മാറുന്നു .

കുബേരനെയും കുചേലനെയും
നിശബ്ദമായ് കീഴടക്കുന്നിവൻ

പ്രിയരെ ഒരു നോക്കു കാണുവാൻ കഴിയാതെ
മണ്മറയുന്നു മാനവർ
മാലാഖമാരായ നേഴ്സ് മാരും
ദൈവദൂതന്മാരായ ഡോക്ടർമാരും
നന്മയേകും ആരോഗ്യപ്രവർത്തകരും
ഒത്തുചേർന്ന് തോൽപിക്കാൻ യത്നിക്കുന്നു
കോറോണയെന്ന ഭീകരനെ.

 കാക്കിയണിഞ്ഞ ധീരന്മാർക്കൊപ്പം
അണിചേരാം ഓരോ പൗരന്മാർക്കും
അങ്ങനെ ഐക്യത്താൽ ,ബുദ്ധിയാൽ
തോൽപിക്കും നാം ഈ ഭീകരനെ
നല്ലോരു നാളെയ്ക്കായ് പ്രാർത്ഥിച്ചീടാം
നന്മ തൻ പുലരിക്കായ് കാത്തിരിക്കാം .

സിനോ എം
7 E എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത