പാലിക്കണം ലോകമെങ്ങും മഹാമാരിയാം ദുരന്തം
അതിനു കൊറോണ എന്നൊരു നാമം
ജന്മമെടുത്തതെവിടെയെന്നറിയില്ലാ
ലോകമെങ്ങും ഇന്നു ഭീതിയിൽ
തകർക്കണം നാമീ ലോകവിപത്തിനെ
എതിർക്കേണം ഒന്നായി മാരിയെ
ഒന്നും ചേർന്നീ മാലാഖക്കൂട്ടരും
കൈത്താങ്ങായി കാവൽപടയാളികളും
മുഴങ്ങി എങ്ങും മുദ്രാവാക്യം -
ഭീതിയല്ല വേണ്ടത് ജാഗ്രതയെന്ന്
വ്യക്തി ശുചിത്വം ... ഇത് ആരംഭം
കൈകൾ കഴുകൂ ... ഇത് നിർബന്ധം
നാം സാമൂഹ്യഅകലം
മുന്നേറണം നാം ഫീനിക്സ് പക്ഷിയായ് ...
അതിജീവിക്കാം ഒരുമയോടെ
കോവിഡ് എന്ന മഹാമാരിയെ
എവിടെത്തിരിഞ്ഞു നോക്കിയാലും
നടുക്കുമീ വാർത്ത നിലയ്ക്കട്ടെ
കേരളം ഒറ്റക്കെട്ടായി ... ഭീതിയില്ലാതെ
നമുക്കിനി മുന്നേറാം.