എൽ.എം.എച്ച്.എസ്. മംഗലം ഡാം/അക്ഷരവൃക്ഷം/മനസ്സിലെ ഹരിതാഭം

Schoolwiki സംരംഭത്തിൽ നിന്ന്
മനസ്സിലെ ഹരിതാഭം

കോളിംഗ് ബെൽ ശബ്ദം കേട്ട് ഓടി ചെന്ന് വാതിൽ തുറന്നു. അവൾക്ക് തീർത്തും അപരിചിതമായ ഒരാൾ അവൾക്കുനേരെ ഒരു വൃക്ഷത്തൈ നീട്ടി. "ഒരു വീടിന് ഒരു മരം" എന്ന പദ്ധതിയുടെ ഭാഗമായി മരം നൽകാൻ വന്ന കൃഷി ഓഫീസിലെ ജീവനക്കാരനായിരുന്നു അയാൾ. ഒന്നാം തരത്തിൽ പഠിക്കുന്ന അവൾക്ക് മരം തീർത്തും കൗതുകമായിരുന്നു. അവൾ സന്തോഷത്തോടെ അതു വാങ്ങി. ഒരു വൃക്ഷത്തൈ എന്നതിനപ്പുറം അവൾക്കും അതിനെക്കുറിച്ച് അറിയില്ലായിരുന്നു.
അവൾ അമ്മയുടെ അടുത്തേക്ക് ഓടി.
അവൾ ചോദിച്ചു " ഇത് എന്ത് മരമാണ് അമ്മേ"
അമ്മ അത് വാങ്ങി സൂക്ഷിച്ചുനോക്കിയിട്ട് പറഞ്ഞു.
" ഇത് ഒരു ഇലഞ്ഞിമരം ആണ്. നിനക്കിത് എവിടുന്ന് കിട്ടി? "
അവൾ പറഞ്ഞു" ഒരു അങ്കിൾ കൊണ്ടുതന്നതാ".
അമ്മ പറഞ്ഞു" നമുക്ക് ഇത് എവിടെയെങ്കിലും നട്ടു വയ്ക്കാം"
അവൾ പറഞ്ഞു" എങ്കിൽ നമുക്ക് ആ മതിലിന് അരികിൽ വയ്ക്കാം"
അമ്മ സമ്മതിച്ചു. അവർ രണ്ടുപേരും കൂടി അത് നട്ടു. എന്നും അതിന് വെള്ളം ഒഴിക്കേണ്ട അത് റിനിയുടെ ഉത്തരവാദിത്വമായിരുന്നു. അവൾ അതിനെ വല്ലാതെ സ്നേഹിച്ചു വളവും വെള്ളവും നൽകി പരിപാലിച്ചു. മരം വലുതാവുന്ന അതിനൊടൊപ്പം അവളും അവൾക്ക് മരത്തിനോടും ഉള്ള സ്നേഹവും വളർന്നു. എല്ലാ മരവും അവളുടെ സുഹൃത്തുക്കളാണെന്ന ചിന്ത അവളെ തികച്ചും ഒരു പ്രകൃതിസ്നേഹി ആക്കി മാറ്റി. അവളുടെ ഡയറിയിയെങ്ങും അവളുടെ മരത്തെക്കുറിച്ച് മാത്രമാണ് അവൾ എഴുതിയിരുന്നത്. അങ്ങനെ വർഷങ്ങൾ കടന്നു പോയി.
അവൾ അഞ്ചാം തരത്തിൽ പഠിക്കുന്നു. സ്കൂൾവിട്ട് തിരിച്ചു വന്നപ്പോൾ അവളെ ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടു. അഞ്ചുവർഷം കൊണ്ട് ഒരു തെങ്ങിന്റെ പാതിയോളം വളർന്നു പൊങ്ങിയ ആ മരത്തിന്റെ ചില്ലകൾ കുറെ ആളുകൾ ചേർന്ന് മുറിച്ചു മാറ്റുന്നു. അയൽവാസിയായ ജോസഫ് ചേട്ടന് വീടുവയ്ക്കാനുള്ള തടസ്സം നീക്കാൻ തന്റെ വീട്ടുകാരുടെ സമ്മതം പ്രകാരമായിരുന്നു അത് എന്നറിഞ്ഞ റിനി വളരെ വിഷമിച്ചു. അവളുടെ മനസ്സിൽ തളിർത്തു നിന്ന പച്ച പ്രതീക്ഷകൾ ആകെ കരിഞ്ഞുണങ്ങി. അവളുടെ ജീവനായ വൃക്ഷം മുറിച്ചുമാറ്റുകയാണെന്ന് അറിഞ്ഞിട്ടും അവൾ തളരാതെ നിന്നു. അവളുടെ മനസ്സിൽ ആഴ്ന്നിറങ്ങിയ പ്രകൃതിസ്നേഹം പ്രതിഷേധത്തിന്റെ കടലി രമ്പലായി മാറി. അവൾ ഭക്ഷണം കഴിച്ചില്ല. ആരോടും മിണ്ടിയില്ല. ടൗണിൽ ജോലിചെയ്യുന്ന അവളോട് ഏറെ സ്നേഹമുള്ള അവളുടെ പപ്പാ ജോസഫ് ചേട്ടനോട് കാര്യങ്ങൾ പറഞ്ഞ് വ്യക്തമാക്കി ഒടുവിൽ അദ്ദേഹം ആ മരം മുറിക്കുന്ന ഇല്ലെന്ന് തീരുമാനിച്ചു കല്ലുകൊണ്ട്കെട്ടി ആ മരത്തിന് കവചം ഒരുക്കിക്കൊടുക്കുകയും ചെയ്തു. അവൾക്ക് സന്തോഷമായി അമ്മയുടെ മനസ്സിൽ വീണ്ടും പച്ചപ്പ് തളിർത്തു.
അന്നേദിവസം അവൾ ഡയറിയിൽ എഴുതി
" ഇത് എന്റെ രണ്ടാം ജന്മമാണ് ഇന്ന് ഒരുപക്ഷേ എന്റെ ആത്മാവിനെ മരണം ആയിരുന്നേനെ".

സ്നേഹ കെ ടിജോ
9 C എൽ.എം.എച്ച്.എസ്._മംഗലം_ഡാം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ