എൽ.എം.എച്ച്.എസ്. മംഗലം ഡാം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം, അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം, അതിജീവിക്കും

തുടർച്ചയായ രണ്ടു പ്രളയവും കേരളത്തെ തകർത്തെങ്കിലും ആ പരിക്കുകൾ ഇൽ നിന്ന് കേരളവും കേരള ജനതയും വീണ്ടും പുനരുദ്ധരിച്ചു. ഇതാ വീണ്ടും കേരളത്തെ അധപതനത്തിനലേക്ക് കൊണ്ടുപോകാൻ കോവിഡ്-19 എന്ന മഹാമാരി രംഗത്തേയ്ക്ക് പ്രവേശിച്ചിരിക്കുന്നു. എന്നാൽ ഈ വൈറസ് കേരളത്തെ മാത്രമല്ല, ലോകത്തെ തന്നെ വിഴുങ്ങാനുള്ള ആർജ്ജവത്തോടുകൂടെയാണ് ഉൽഭവിച്ചിരിക്കുന്നത്. ചൈനയിലെ വ്യൂഹാൻ എന്ന നഗരത്തിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരിയെ ഇതുവരെ ലോകരാഷ്ട്രങ്ങൾക്ക് പോലും തടഞ്ഞുനിർത്താനായിട്ടില്ല . മനുഷ്യ ജീവനുകളെ ഒന്നൊന്നായി ഇപ്പോഴും അപകടകാരിയായ വൈറസ് കാർന്നു തിന്നുകയാണ്. ഓരോ ദിവസവും ആയിരത്തിലേറെപേർ ഓരോ രാജ്യങ്ങളിലായി മരിച്ചു വീഴുകയാണ്. ഈ മഹാ ദുരന്തത്തെ നാം ഒറ്റക്കെട്ടായി നിന്ന് നേരിടണം. കേരളത്തെ ഒന്നാകെ ഇല്ലാതാക്കും എന്ന് നാം കരുതിയ പ്രണയത്തെ നമ്മൾ ഒറ്റക്കെട്ടായി നിന്ന് തോൽപ്പിച്ചു. എങ്കിൽ ലോകത്തെ തന്നെ ഇല്ലാതാക്കാനായി വന്ന ഈ വൈറസിനെ യും നമ്മൾ പ്രതിരോദിച്ച്, തോൽപ്പിക്കും. അതിനുള്ള കരുത്തും ധൈര്യവും നമ്മുക്കെല്ലാവർക്കും ഉണ്ട്. കൊറോണയുടെ ലോകപര്യടനം കാരണം ഇന്ന് പലരാജ്യങ്ങളും ലോക ഡൗൺ എന്ന പ്രക്രിയയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. പല ദേശങ്ങളും, നഗരങ്ങളും, ഗ്രാമങ്ങളും എല്ലാം നിശബ്ദതയിലാ യിരിക്കുകയാണ്. പ്രതിരോധിച്ചു നിൽക്കുവന്നല്ലാതെ മറ്റൊരു ഉപാധികൾ കൊണ്ടും ഈ വൈറസിനെ നമുക്ക് നേരിടാനാവില്ല.

പ്രതിരോധിക്കുവാനുള്ള അനേകം മാർഗ്ഗങ്ങൾ ലോകാരോഗ്യസംഘടനകൾ നമുക്കുമുന്നിൽ വ്യക്തമാക്കിയിട്ടുണ്ട്. 
  • മാസ്ക്കുകൾ തെറ്റുക
  • സാനിട്ടൈസറുകൾ കൊണ്ടും,സോപ്പ് കൊണ്ടും കൈകൾ വൃത്തിയാക്കുക
  • ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക
  • മറ്റുള്ളവരുമായി ഇടപഴകുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക
  • രോഗ ലക്ഷണം ഉള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുക
  • അനാവശ്യമായി പുറത്തുപോകുന്നത് ഒഴിവാക്കുക
  • ചുമയ്ക്കുമ്പോഴും,തുമ്മുമ്പോഴും തൂവാലകൾ ഉപയോഗിക്കുക
  • ആഹാരസാധനങ്ങൾ കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക
  • വ്യക്തി ശുചിത്വം പാലിക്കുക

ഈ മാർഗ്ഗങ്ങളെല്ലാം പിന്തുടർന്നാൽ ഒരു പരിധിവരെ ഈ കൊറോണാ വൈറസിനെ നമുക്ക് തടഞ്ഞുനിർത്താനാകും.

ഈ മഹാ ദുരന്തത്തെ നിയന്ത്രിക്കാനായി രാജ്യത്തെ മുഴുവൻ പൗരന്മാരെയും അണിനിരത്തിയുള്ള പ്രതിരോധമാണ് ലോക ഡൗൺ. ഈ സമഗ്രമായ ശ്രമത്തിൽ എല്ലാവർക്കും പങ്കുണ്ട്, എല്ലാവരും സന്നദ്ധ പ്രവർത്തകരായി തീരണം. ലോക വ്യാപനത്തിന് അപകടസാധ്യത കുറക്കാൻ ഈ നിർണായക ഘട്ടത്തിൽ സമൂഹത്തെയും, സുഹൃത്തുക്കളെയും, ബന്ധുക്കളെയും, അയൽക്കാരെയും പിന്തുണയ്ക്കാൻ നമുക്ക് എല്ലാവർക്കും കഴിയണം. അനാവശ്യമായി വീടിനു പുറത്തിറങ്ങാതെയും, അകലം പാലിക്കുകയും,  മാസ്ക്കുകൾ ധരിക്കുകയും ചെയ്താൽ രോഗവ്യാപനത്തിന് ഉള്ള സാധ്യത നമുക്ക് കുറയ്ക്കാവുന്നതാണ്. " ഇന്നത്തെ കരുതലാണ് നാളത്തെ ഭാവിയെ നിശ്ചയിക്കുന്നതെന്ന് " നാം മനസ്സിലാക്കണം

അതുപോലെതന്നെ ഈ മഹാമാരിയുടെ വലയിൽപ്പെട്ട് ദുരന്തം അനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമായി കടന്നുവരുന്ന ഒരുപാട് ഡോക്ടർമാരെയും, നഴ്സുമാരെയും, മറ്റു ആരോഗ്യ പ്രവർത്തകരെയും, രാഷ്ട്രീയ പ്രവർത്തകരെയും നമ്മുക്കു കാണാം. ഒരുപക്ഷേ ഈ കൊറോണാ വൈറസിനു നേരെ ഏറ്റവും കൂടുതൽ പ്രതിരോധം നടത്തുന്നത് അവരാണ്. പ്രത്യേകിച്ച് ഡോക്ടർമാരുടെയും, നഴ്സുമാരുടെയും പ്രവർത്തനങ്ങൾക്കു മുന്നിൽ നാം ശിരസ്സു നമിക്കണം. അവരുടെ പ്രവർത്തനങ്ങളാണ് കൊറോണാ വൈറസിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം. രാജ്യം മുഴുവൻ ജാഗ്രതയോടെ സ്വന്തം വീടുകളിൽ ഇരിക്കുമ്പോൾ പുറത്ത്, ജനതയുടെ സൗകര്യത്തിനുവേണ്ടി അവിരാമം പ്രയത്നിക്കുന്ന ഇവരെയും നമുക്കീ ലോക ഡൗൺ കാലത്ത് ഓർമ്മിക്കാം. അങ്ങനെ അവരോടൊപ്പം ഒറ്റക്കെട്ടായിനിന്ന് നമുക്കും ഈ മഹാദുരന്തത്തെ പ്രതിരോധിക്കാം, അതിജീവിക്കാം. ലോകം മുഴുവൻ രോഗത്തെ പ്രതിരോധിക്കും, തോൽപ്പിക്കുമെന്ന പ്രതീക്ഷയിൽ നമുക്ക് മുന്നേറാം, അതിജീവനം എന്നത് കേരളത്തിന്റെ മറുപേരാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കാനുള്ള അവസരം നാം അർത്ഥപൂർണ്ണമാകെണ്ടതുണ്ട്. പ്രത്യാശയുടേയും അതിജീവനത്തിനും കരുത്താർന്ന് നമുക്കു മുന്നോട്ടു പോയേതീരൂ. ജാഗ്രത എന്ന ആയുധം കൊണ്ട് കോവിഡിന്നെ ഒരുമയോടെ തോൽപ്പിക്കാം. "Stay Home Stay Safe"

ഗോഡിന ജോൺസൺ
10 A എൽ.എം.എച്ച്.എസ്._മംഗലം_ഡാം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം