എൽ.എം.എച്ച്.എസ്. മംഗലം ഡാം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതിയുടെ സംരക്ഷണത്തിന് ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്നു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് മനുഷ്യനും ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. പരിസ്ഥിതിയുടെ നിലനിൽപ്പിന് ദോഷമായ പ്രവർത്തനങ്ങൾ ലോകത്തിലെ സകല ജീവജാലങ്ങളുടെയും നാശത്തിന് വഴി മാറും. അത് മനുഷ്യന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. മനുഷ്യജീവിതത്തിലെ താളം തെറ്റുകയും അപകടാവസ്ഥയിൽ ആക്കുകയും ചെയ്യുന്നു. പ്രകൃതിയും പരിസ്ഥിതിയും ആയുള്ള ബന്ധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണ് നമുക്ക് കാണാൻ സാധിക്കുന്നത്. മനുഷ്യജീവൻ സംരക്ഷണത്തെപ്പോ ലെത്തന്നെ ആവശ്യകര മാണ് പ്രകൃതി സംരക്ഷണം പരിസ്ഥിതി യുമായുള്ള ബന്ധം നാം എന്നും മുറുകെ പിടിക്കുക തന്നെ വേണം. എന്നാൽ ഇന്ന് നാം ഏറെ മാറിയിരിക്കുന്നു പരിസ്ഥിതിയുമായി അകന്നുപോകാൻ മനുഷ്യൻ ആഗ്രഹിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിലൂടെ മനുഷ്യജീവിതമാണ് നാം ഓരോരുത്തരും സംരക്ഷിക്കുന്നത് എന്ന് പലപ്പോഴും നാം മറന്നു പോകുന്നു. ലോകം കണ്ടതിൽ വെച്ച് ഏറ്റവും ദുഃഖപൂർണ്ണമായതും, പ്രതിസന്ധികളിലൂടെയുമുള്ള വഴികളിലൂടെയാണ് ലോകമെമ്പാടുമുള്ള മനുഷ്യർ ഇന്ന് സഞ്ചരിക്കുന്നത്. കൊറോണ അഥവാ കോവിൽ എന്ന മഹാമാരി ലോകത്തെ തന്നെ കീഴ്പ്പെടുത്തി കൊണ്ടിരിക്കുന്നു. ഈ മഹാമാരിയെ നമ്മളൊന്നായി നേരിടണം. എന്നാൽ എങ്ങനെ? ധാരാളം ആരോഗ്യപ്രവർത്തകരും ഉന്നതരും എല്ലാം ഇതിനെക്കുറിച്ചാണ് ഇന്നും ചിന്തിക്കുന്നത്. ഇതിന് വേണ്ടത് ശുചിത്വമാണ്. അതിനായി ഇന്ന് പരിസ്ഥിതിയെല്ലാം സംരക്ഷിച്ചു വരുന്നതായാണ് വിവരങ്ങൾ. ഇതെല്ലാം മനുഷ്യൻ ആദ്യം തന്നെ ശീലിക്കേണ്ടിയിരുന്നു. എന്നിരുന്നാലും പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുക എന്നത് ഓരോ മനുഷ്യന്റെയും കടമയാണ്. ഉത്തരവാദിത്വമാണ്. അത് മറന്നു നാം പ്രവർത്തിക്കരുത്. ആയിരുന്നാലും പരിസ്ഥിതിയെ ഏറെക്കുറെ മനുഷ്യൻ കൊറോണ കാലത്ത് സംരക്ഷിക്കാൻ തയ്യാറാകുന്നു എന്നത് ഏറെ സന്തോഷമുള്ള വാർത്തയാണ്. നാം ഈ മഹാമാരിയെയും നേരിടും, തുരത്തിയോടിക്കും അതിനായി പരിസ്ഥിതി സംരക്ഷിക്കുമെന്ന കടുത്ത തീരുമാനം ആണ് നാമിന്ന് എടുക്കേണ്ടത്. " പ്രകൃതി ഇല്ലെങ്കിൽ മനുഷ്യന് നിലനിൽപ്പില്ല" എന്ന് ഓരോ പൗരനും ഓർക്കണം.


അശ്വതി.വി.എസ്
10 C എൽ.എം.എച്ച്.എസ്._മംഗലം_ഡാം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം