എൽ.എം.എച്ച്.എസ്. മംഗലം ഡാം/അക്ഷരവൃക്ഷം/"രോഗ പ്രതിരോധം "

Schoolwiki സംരംഭത്തിൽ നിന്ന്
"രോഗ പ്രതിരോധം "

മനുഷ്യൻ ഇന്ന് വരെ 'അനുഭവിച്ചിട്ടില്ലാത്ത വളരെ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കൊറോണ ലോകമെമ്പാടുമുള്ള മനുഷ്യരെകൊണ്ടു പോകുന്നത് .കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരി ചൈന ഉൾപ്പെടെയുള്ള അനേകം രാജ്യങ്ങളെ തന്നെ കീഴ്പെടമത്തിയിരക്കുന്നു. ശുചിത്വത്തിലൂടെ അകറ്റാൻ ആവുന്ന കീടാണുക്കൾ ആണ് കൊറോണ . കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക. വ്യക്തി ശുചിത്വം പാലിക്കുക. സർക്കാരും, ആരോഗ്യപ്രവർത്തകരും പറയുന്ന മാർഗനിർദ്ദേശം പാലിച്ചാലേ കൊറോണയെ ഒരു പരിധി വരെ നമുക്ക് തടയാനാവൂ. ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്, എന്നിരുന്നാൽ മാത്രമേ ഈ മഹാമാരിയെ തുരത്താൻ സാധിക്കൂ. രോഗത്തെ നാം പ്രതിരോധിക്കണം.അതിനായി വീടിനുള്ളിൽ തന്നെ സുരക്ഷിതരായി നാം ഇരിക്കേണ്ടി ഇരിക്കുന്നു. ആദ്യമെല്ലാം മനുഷ്യൻ ഇത് ഉൾകൊള്ളാൻ തയ്യാറായില്ല എങ്കിലും ഇതുമായി പൊരുത്തപ്പെടാൻ മനുഷ്യൻ പഠിച്ചിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.ഇനിയും ഏറെഘട്ടങ്ങൾ കടന്ന് വേണo കൊറോണയെ നാം ഇല്ലാതാക്കാൻ അതിനായി നാം ഒറ്റക്കെട്ടായി മനസ്സുറപ്പോടെ മുന്നോട്ടു പോകണം വരും ദിവസങ്ങളിലും അതീവ ജാഗ്രതയോടെ വേണം ഇരിക്കാൻ. സാമൂഹ്യഅകലം പാലിച്ച് കുറച്ച് നാൾ നമുക്ക് വീട്ടിലിരിക്കാം.പുറത്തുപോയിവന്നാൽ ശുചിത്വം പാലിക്കുക, മാസ്ക്കുകൾ ധരിക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. നമ്മളെക്കൊണ്ട് മറ്റുളളവർക്ക് രോഗം പകരരുത് എന്ന് ഓരോ വ്യക്തിയും അലോചിക്കണം. ജാഗ്രതയോടെ എല്ലാ സമയവും മുന്നോട്ട് പോകുക. ആൾക്കൂട്ടം ഒഴിവാക്കി സാമൂഹ്യ വ്യാപനം കുറയ്ക്കുക. ഇതെല്ലാം ചെയ്യുന്നത് രോഗത്തെ പ്രതിരോധിക്കാനാണ്. ഈ സമയവും കടന്നു പോകും. ഈ മഹാമാരിയേയും നാം നേരിടും തുരത്തി ഓടിക്കും തടക്കുന്നത് മനുഷ്യനെയല്ല കൊറോണയെയാണ് എന്ന ബോധം എല്ലാവർക്കും വേണം. രോഗ പ്രതിരോധത്തിലൂടെ ലോകത്തെതന്നെ പഴയ രീതിയിൽ നമുക്ക് കൊണ്ടു വരാം.ഒരു നല്ല നാളെക്കായി ചെറിയ ത്യാഗങ്ങൾ സഹിക്കാം. ഓരോ മനുഷ്യജീവനും വേണ്ടി നമുക്ക് മനസ്സ് ഉരുകി പ്രാർത്ഥിക്കാം. "നമ്മൾ തിരിച്ചു വരും എന്ന കടുത്ത പ്രതിജ്ഞ എടുക്കാം.

അശ്വതി വി.എസ്
10 എൽ.എം.എച്ച്.എസ്._മംഗലം_ഡാം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം