എൻ എൽ പി എസ് പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ ശുചിത്വമാർഗം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമാർഗം

ഇന്ന് ലോകം മുഴുവൻ പടർന്നുപിടിച്ചിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് 19.ലോകം മുഴുവൻ ഈ വൈറസിന്റെ പിടിയിലമർന്നിരിക്കുന്നു .ഇതിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് നാം എല്ലാവരും. അതുകൊണ്ടു തന്നെ ശുചിത്വത്തിനു എപ്പോഴും വളരെ പ്രാധാന്യമുണ്ട് .ശുചിത്വത്തിന്റെ കുറവാണു കൂടുതൽ രോഗങ്ങൾക്കും കാരണം .ഓരോ മനുഷ്യനും സ്വന്തമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികൾ ഒരു പരിധി വരെ ഒഴിവാക്കാൻ നമുക്ക് സാധിക്കും. ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക. ചുമക്കുമ്പോഴും ,തുമ്മുമ്പോഴും തൂവാലകൊണ്ടു മുഖം മറയ്ക്കുക . നഖം വെട്ടി വൃത്തിയാക്കുക .ദിവസവും സോപ്പിട്ടു ശരീരശുദ്ധി വരുത്തുക. വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഇങ്ങനെയെല്ലാംചെയ്‌താൽ ഒരു പരിധി വരെ രോഗങ്ങൾ ഒഴിവാക്കാം. പരിസര ശുചിത്വം ഉണ്ടെങ്കിൽ രോഗങ്ങളെ നമ്മുടെ നാട്ടിൽ നിന്നും ഒഴിവാക്കാൻ നമുക്ക് കഴിയും .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം പൊതു സ്‌ഥലങ്ങളുംവൃത്തിക്കേടാവാതെ സൂക്ഷിക്കണം. പൊതുസ്‌ഥലത്തു തുപ്പരുത് . മാലിന്യങ്ങൾ വലിച്ചെറിയരുത് .വീടുകളിനിന്നും മറ്റുമുള്ള അഴുക്കു ജലം പൊതുസ്‌ഥലത്തേക്ക് ഒഴുക്കി വിടരുത് .വ്യക്‌തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും നമ്മുടെ നാടിന്റെ സംസ്‌കാരമായി മാറട്ടെ .

അമേയലക്ഷ്മി .വി .ബി .
2 എ എൻ. എൽ. പി. എസ് .പൂവത്തുശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം