എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഹൈജീൻ എന്ന ഗ്രീക്ക് പദം കരത്തിനും ,സാനിറ്റേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് . ശുചിത്വം ,ആരോഗ്യം, വൃത്തി, വെടിപ്പു, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു .അതായതു വ്യക്തി ശുചിത്വം ,സാമൂഹ്യ ശുചിത്വം അതു പോലെ പരിസരം ,വൃത്തി, ശുദ്ധി ,മാലിന്യ സംസ്കരണം ,കൊതുകു നിവാരണം എന്നിവയെ എല്ലാം ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന വാക്കും ശുചിത്വമായി ഉപയോഗിക്കപ്പെടുന്നു

 വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം ,പരിസരശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ .ആരോഗ്യ ശുചിത്വ പരിപാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം .ശക്‌തമായ ശുചിത്വ ശീല അനുവർത്തനം /പരിഷ്ക്കാരങ്ങൾ  ആണ് ഇന്നത്തെ ആവശ്യം .വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ  കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിത ശൈലിരോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും. ആരോഗ്യത്തിന് പാലിക്കേണ്ട മുഖ്യ ഘടകമാണ് ശുചിത്വം .
നിവേദ്യ.കെ.കെ
7 ബി എൻ എൻ സ്മാരക യു പി സ്ക്കൂൾ ആലക്കാട്
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം