എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്/അക്ഷരവൃക്ഷം/കേരളത്തിലെ കൊറോണ വൈറസ് ബാധ 2020

Schoolwiki സംരംഭത്തിൽ നിന്ന്
കേരളത്തിലെ കൊറോണ വൈറസ് ബാധ 2020
    കേരളത്തിൽ കൊറോണ വൈറസ് ബാധ 2020 ജനുവരി 30 ന് സ്ഥിരീകരിച്ചു.2020മാർച്ച് 22ലെ കണക്കനുസരിച്ച് 67 വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 59000ൽ അധികം ആളുകൾ കേരളത്തിൽ നിരീക്ഷണത്തിലാണ്.ചൈന , ഇറ്റലി  എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്നും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്‌ .മാർച്ച്  12ന്  ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു .വൈറസ് ബാധ നിയന്ത്രണ വിധേയമാക്കുക എളുപ്പമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി .
     ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ടു ചെയ്തത് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് യാത്ര ചെയ്ത 3 മലയാളി വിദ്യാർത്ഥികളിൽ നിന്നാണ് .വുഹാൻ രോഗത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു.കേരളത്തിലെ തൃശൂർ ,ആലപ്പുഴ ,കാസർകോഡ്  ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ .ഇവരിൽ 2 പേര് വുഹാനിലെ ഒരു സർവകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥികളാണ് .പോസറ്റീവ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് കേരള സർക്കാർ 'സംസ്ഥാന ദുരന്തമായി 'പ്രഖ്യാപിച്ചു.കൊറോണ വൈറസിനെ ഒറ്റകെട്ടായി നേരിടണമെന്ന ഉദ്ദേശത്തിൽ 2020 മാർച്ച് 22  ന് ഇന്ത്യയൊട്ടാകെ ജനതാ കർഫ്യൂ പ്രഖ്യാപിച്ചു .ഇത് വളരെ വിജയകരമായിരുന്നു.തുടർന്ന് പുതിയ റിപ്പോർട്ട്  അനുസരിച്ച് മെയ് 3 വരെ പ്രധാനമന്ത്രി രാജ്യമൊട്ടാകെ ലോക്‌ഡോൺ  പ്രഖ്യാപിക്കുകയും ചെയ്തു .
                                                                   'എന്താണ് കൊറോണ വൈറസ്     
     ഒരു കൂട്ടം കോമൺ വൈറസുകളെ ഒരുമിച്ചു പറയുന്ന പേരാണ് കൊറോണ .ജലദോഷം മുതൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം -മെൻസ് [MERS] സിവിയർ അക്യുട് റെസ്പിറേറ്ററി സിൻഡ്രോം -സാർസ് [SARS] ഉൾപ്പെടെ നിരവധി രോഗങ്ങൾക്ക് കാരണം കൊറോണ വൈറസ് ആണ്.കിരീടം എന്നർത്ഥം വരുന്ന ലാറ്റിൻ വാക്കിൽ നിന്നാണ് കൊറോണ വൈറസിന് ആ പേര് കിട്ടിയത്. മൈക്രോസ്കോപ്പിലൂടെ കാണുന്ന വൈറസിന്റെ ചിത്രം കൊറോണയ്ക്കു സമാനമാണ്.
          ചൈനയിൽ ജനുവരി 7  നാണ്  കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്.ഇപ്പോൾ തിരിച്ചറിഞ്ഞ വൈറസ്  സ്‌ട്രെയിൻ ഇതിനു മുൻപ് കണ്ടെത്തിയിട്ടില്ല .2019 ncov  എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത് .പാമ്പിൽ നിന്നോ വവ്വാലിൽ നിന്നോ ആണ് രോഗം മനുഷ്യരിലേക്ക് പകർന്നതെന്ന് കരുതുന്നു 
                                                                         എങ്ങനെ പടരും ?
     കൊറോണ വൈറസ് മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് പടരുന്നത്.    പടർന്നത് മരപ്പട്ടിയിൽ നിന്നും  ഒട്ടകത്തിൽ നിന്നും ആണെന്ന് കരുതുന്നു .മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുമെന്നും കണ്ടെത്തിയിട്ടുണ്ട്.മനുഷ്യരെ ഇതുവരെ ബാധിച്ചിട്ടില്ലാത്ത നിരവധി കൊറോണ വൈറസുകൾ മൃഗങ്ങളിലുണ്ട്.
                                               എവിടെയാണ് ഇപ്പോൾ  രോഗം റിപ്പോർട്ട് ചെയ്തത് ?
   മധ്യ ചൈനയിലെ വുഹാൻ നഗരത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ  റിപ്പോർട്ട് ചെയ്തത്.കഴിഞ്ഞ വർഷം  അവസാനം രോഗം ഉത്ഭവിച്ചതും ഈ നഗരത്തിൽ നിന്നാണെന്നു കരുതുന്നു.
                                               വൈറസ് പിടിപെട്ടാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ ?
    ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് പ്രകാരം ശ്വാസകോശത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ അണുബാധയുടെ ലക്ഷണമാണ്.പനി ,ചുമ,ശ്വാസതടസം ,ശ്വസന ബുദ്ധിമുട്ടുകൾ എന്നിവ ഇതിൽ ഉൾപെടും .രോഗം മൂർച്ഛിച്ചാൽ ന്യുമോണിയ ,അക്യൂട്ട്  റെസ്‌പിലേറ്ററി സിൻഡ്രോം ,വൃക്ക തകരാറ്  എന്നിവ സംഭവിക്കാം.ഇത് മരണത്തിലേക്ക്‌ നയിക്കും .വൈറസിന്റെ ഇൻക്യുബേഷൻ പിരീഡിനെകുറിച്ച് വ്യക്തതയില്ല .ചില റിപ്പോർട്ടുകളിൽ 10 -14  ദിവസം വരെ എന്ന് സൂചിപ്പിച്ചിട്ടുണ്ട്  .

ഫാത്തിമ.എം.ടി.പി
6 ബി എൻ.എൻ.സ്മാരക യു.പി സ്ക്കൂൾ ആലക്കാട്
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം