എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്/അക്ഷരവൃക്ഷം/കിതക്കുന്ന ഇന്ത്യയും കുതിക്കുന്ന കേരളവും

Schoolwiki സംരംഭത്തിൽ നിന്ന്
കിതക്കുന്ന ഇന്ത്യയും കുതിക്കുന്ന കേരളവും

രാജ്യമൊട്ടാകെ കോവിഡ് 19 ഭീതിയിലാണ്.കേരളത്തിലെ ആരോഗ്യരംഗം ഇക്കാര്യത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്നത് കാരണം കേരളത്തിൽ കുറേയേറെ പേർക്ക് രോഗം ഭേദമായി എങ്കിലും കേരളത്തിൽ രണ്ട് പേർ ഇതിനകം മരണപ്പെട്ട് കഴി‍‍‍ഞ്ഞു.സമൂഹമാധ്യമങ്ങളും വിവിധസംഘടനകളും നടൻമാരും കളിക്കാരും വിവിധകടഉടമകളും സുതാര്യമായസംഭാവനകൾ മു‍ഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിട്ടുണ്ട്.വിവിധ ആശുപത്രിയിലെ വിവിധ ഡോക്ടർമാരും നേഴ്സുമാരും രാത്രി പകലാക്കി ജോലിചെയ്യുന്നുമുണ്ട്.

    കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള നടപടികൾ സ്വീകരിക്കുന്നതോടൊപ്പം ഗവേഷണങ്ങളും നടത്തേണ്ടതുണ്ട്.ദീർഘകാല അടിസ്ഥാനത്തിൽ കോവിഡ് ചികിത്സയ്ക്കാവശ്യമായ ആന്റിവൈറലുകളും  രോഗംതടയാനാവശ്യമായ വാക്സിനുകളും കണ്ടെത്താൻ ഗവേഷണം ആരംഭിക്കേണ്ടതായിട്ടുണ്ട്.ഇതിനുളള ആദ്യനടപടികൾ കേരളത്തിൽ ആരംഭിച്ചിട്ടുണ്ട്.നിരവധി മരുന്നുകൾ കോവിഡ് ചികിത്സക്കായി പരീക്ഷിച്ചു വരുന്നുണ്ട്.
       അമേരിക്ക ചൈന ,ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ആയിരക്കണക്കിനാളുകൾ കൂട്ടമരണത്തിലേക്ക് നയിക്കുമ്പോൾ കേരളം മാതൃകയും പ്രതീക്ഷയും ആയിരിക്കുന്നു.വിവിധ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച കോവിഡ് വിരുദ്ധ പ്രവർത്തനങ്ങൾ കേരളത്തിൽ ശക്തമാണ്.
അനുരാഗ്.പി
7 ബി എൻ എൻ സ്മാരക യു പി സ്ക്കൂൾ ആലക്കാട്
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം