എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ....

നാലാം ക്ലാസിൽ പഠിക്കുന്ന അപ്പു വളരെ സന്തോഷത്തോടെ ആയിരുന്നു വാർഷിക പരീക്ഷ അടുക്കുന്ന ദിവസങ്ങളിൽ. കാരണം പരീക്ഷ കഴിഞ്ഞാ ൽ അവനു അമ്മയുടെ വീട്ടിൽ പോകാം പിന്നെ ഈ അവധിക്ക് അവന്റ അച്ഛൻ അവധിക്ക് നാട്ടിൽ വരും. അവനു അച്ഛനെ വലിയ ഇഷ്ടമാണ്. അച്ഛൻ വരുമ്പോൾ പല സ്ഥലത്തു കൊണ്ടുപോകും, ഇഷ്ടമുള്ള കാര്യങ്ങൾ വാങ്ങി കൊടുക്കും, വഴക്ക് പറയുന്നത് വളരെ ചുരുക്കം .

ഓരോ പരീക്ഷ കഴിഞ്ഞ് അടുത്ത പരീക്ഷക്ക്‌ തയാറായി ഇരിക്കുമ്പോൾ ആണ് അമ്മ പറഞ്ഞവൻ അറിയുന്നത് പരീക്ഷ മാറ്റിവെച്ചു. തൊട്ടടുത്ത ദിവസം അവൻ അമ്മയുടെയും അനുജത്തിയുടെ യും കൂടി അമ്മയുടെ വീട്ടിലേക്ക് പുറപ്പെട്ടു. റോഡിൽ വണ്ടികളുടെ തിരക്ക് കുറവായിരുന്നു. അതിന്റ കാരണം എന്താണെന്നു അവനു മനസിലായില്ല. അമ്മയുടെ വീട്ടിൽ എത്തിയപ്പോൾ ആദ്യം തിരക്കിയത് അവന്റ കൂട്ടുകാരെ ആയിരുന്നു . അവനു അവിടെ കൂട്ടുകാർ ഉണ്ട്, എന്നും നാലുമണി ആകുമ്പോൾ അവർ കളിക്കാൻ വരും. പക്ഷെ ആ ദിവസം ആരെയും കണ്ടില്ല.

രാത്രി പ്രാർത്ഥന കഴിഞ്ഞു അവന്റെ ഇഷ്ടമുള്ള കാർട്ടൂൺ കാണാൻ ഇരുന്നു. കുറച്ചു കഴിഞ്ഞു അമ്മ വന്നു റിമോട്ട് വാങ്ങി ന്യൂസ്‌ ചാനൽ വെച്ചു. ടി വി യിൽ കൊറോണ എന്ന രോഗത്തെ കുറിച്ചുള്ള വാർത്തകൾ. അമ്മ പറയുന്നത് കേൾക്കാം കേരളത്തിൽ ആയിരുന്നു ഇങ്ങനെ ഒരു രോഗം ഉണ്ടായത് എങ്കിൽ ലോകത്തിന്റെ അവസ്ഥ ഒരിക്കലും ഇങ്ങനെ ആകില്ല എന്ന്. കാരണം നിപ്പ എന്ന രോഗം കീഴടങ്ങി കേരളത്തിലെ ആരോഗ്യ സംവിധാനത്തിനു മുന്നിൽ. നമ്മുടെ ആരോഗ്യ വകുപ്പും സർക്കാരും അത്രയും നല്ല രീതിയിൽ പ്രവർത്തിച്ചു എന്ന്.

തൊട്ടടുത്ത ദിവസം ലോക്ക് ഡൌൺ ആരംഭിച്ചു. അവനു കുറേശെ മനസിലാകാൻ തുടങ്ങി രോഗത്തിന്റെ തീവ്രതയെ പറ്റി. എവിടെയും സംസാരം കൊറോണ എന്ന കോവിഡിനെ കുറിച്ച്. ഒരു ദിവസം അമ്മ പറയുന്നത് കേട്ടു അച്ഛൻ നിൽക്കുന്ന ഷാർജയിൽ ആർക്കൊക്കെയോ കോവിഡ് ഉണ്ടെന്ന്. അവന്റെ പ്രതീക്ഷ ആയിരുന്നു ലോക്ക് ഡൌൺനിനു ശേഷം അവന്റെ അച്ഛൻ വരും എന്ന്.

കേട്ടപ്പോൾ സങ്കടം തോന്നി.അവന്റെ വീടിന്റെ എല്ലാ സന്തോഷത്തിനും കാരണം പ്രവാസി ആയ അച്ഛൻ ആണ്. അവൻ ആദ്യം പ്രാർത്ഥിച്ചു അച്ഛന് ഒന്നും വരുത്തല്ലേ എന്ന്. ഇന്ന് അവന്റെ പ്രാർത്ഥനയിൽ ഈ രോഗം എത്രയും പെട്ടന്ന് ഈ ലോകത്തിൽ നിന്നും മാറണം, മരുന്ന് കണ്ടുപിടിക്കണം എന്നുള്ളതാണ്. അവൻ അച്ഛന്റെ വരവിനായി പ്രതീക്ഷ യോടെ കാത്തിരിക്കുന്നു......

അഭിനവ് ആർ നായർ
7 B നായർ സമാജം സ്കൂൾ,മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ