എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഒരു മനുഷ്യനു ഏറ്റവും ആവശ്യമായ ഒരു സ്വഭാവമാണ് വ്യക്തിശുചിത്വം . നമ്മൾ ഈ കൊറോണ കാലത്തും പ്രാധാന്യം കൊടുക്കേണ്ടതും ശുചിത്വത്തിനാണ് അതിലൂടെ നമ്മുക്ക് അതിനെ പ്രതിരോധിക്കാൻ കഴിയും . ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ശുചിത്വം എത്രത്തോളം പ്രാധാന്യം അർഹിക്കുന്നുവെന്നത് ഈ കൊറോണ വൈറസിന്റെ വ്യാപനം നമ്മെ ഓർമ്മിപ്പിക്കുന്നു . ശുചിത്വത്തിലൂടെ മറ്റു രോഗങ്ങളും വരാതിരിക്കാൻ നമ്മുക്ക് കഴിയും . നമ്മൾ പലകാര്യത്തിനും ശുചിത്വം പാലിക്കണം .
ശാരീരിക ശുചിത്വം,മാനസിക ശുചിത്വം എന്നിങ്ങനെ രണ്ടായി വ്യക്തി ശുചിത്വത്തെ തരം തിരിച്ചിട്ടുണ്ട് . ആരോഗ്യത്തിന്റെ മുഖ്യമായൊരു ഘടകമാണ് ശാരീരികമായ ആരോഗ്യം . ചർമ്മം,കണ്ണുകൾ,തലമുടി,ചെവി,പല്ല്,കൈകൾ,പാദങ്ങൾ, എന്നീ വിവിധ ഭാഗങ്ങളുടെ പരിചരണവും വിശ്രമവും ഉറക്കവും വ്യായാമവും വിനോദവും ശാരീരിക ആരോഗ്യത്തിൽ ഉൾപ്പെടും ശരീര്ത്തിലെ ഒരു പ്രധാനപ്പെട്ട അവയവമാണ് ചർമ്മം . സ്പർശനം,ചൂട്,തണുപ്പ്,വേദന,മർദ്ദം എന്നിവയെല്ലം അനുഭവിച്ചറിയുന്നത് ചർമ്മമാണ് . ദിവസേനയുള്ള കുളി ചർമ്മത്തിലെ രോഗാണുബാധയേയും മുഖക്കുരു,താരൻ,പുഴുക്കടി,ദുർഗന്ധം എന്നിവയേയും തടയുന്നു . നാം നിത്യേന കഴിക്കുന്ന ആഹാരം ചർമ്മാരോഗ്യം പരിപോഷിപ്പിക്കുന്നു . വ്യത്യസ്ഥങ്ങളായ വസ്തുക്കളുമായി ബന്ധപ്പെടുന്നതുകൊണ്ട് കൈകളിലും നഖങ്ങളിലും മാലിന്യങ്ങളും രോഗാണുക്കളും പറ്റാനിടയുണ്ട് . കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം . കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ നല്ലവണ്ണം സോപ്പ് ഉപയോഗിച്ച് കഴുകണം . നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും യഥാസമയം കൃത്യമായി വെട്ടുകയും ചെയ്യണം . ശാരീരികക്ഷമതയുടെ കാതൽ വ്യായാമമാണ് . ഹൃദയത്തിന് ശക്തി നൽകുന്നു . പേശികൾക്ക് ഉത്തേജനം നൽകുന്നു . ശ്വാസകോശങ്ങൾ വായുസഞ്ചാരത്തിന് സജ്ജമാക്കുന്നു . ശരീരത്തിലെ ഗ്ലുക്കോസ്സിന്റെ ഉപയോഗം ത്വരിതപ്പെടുത്തുന്നു . വൈകാരികമായ പിരിമുറുക്കത്തിന് അയവ് വരുന്നു . വിശ്രമത്തിനും ഉറക്കത്തിനും പാതയൊരുക്കുന്നു . ഭക്ഷ്യപദാർത്ഥങ്ങൾ എപ്പോഴും മൂടിവെയ്ക്കുക . ശുദ്ധീകരിക്കാതെ കിട്ടുന്ന ജലം തിളപ്പിച്ചാറ്റി ഉപയോഗിക്കുക . ഈച്ചയും മറ്റ് പ്രാണികളും ഭക്ഷ്യപദാർത്ഥങ്ങളിൽ പറ്റിയിരിക്കാൻ അനുവദിക്കരുത് . പഴങ്ങൾ നന്നായി കഴുകിയതിനു ശേഷം കഴിക്കുക . ആഹാരസാധനങ്ങൾ നന്നായി വേവിച്ച് കഴിക്കുക . പഴകിയതും ദുർഗന്ധമുള്ളതുമായ ഭക്ഷ്യപദാർത്ഥങ്ങൾ കഴിക്കാതിരിക്കുക . ഒരു വ്യക്തിക്ക് ഏറ്റവും അധികം അറിഞ്ഞിരിക്കേണ്ടതാണ് പരിസരശുചീകരണം . പരിസരം ശുചിത്വമാണെങ്കിൽ ഒരുവിധം നമ്മുക്ക് രോഗങ്ങളിൽ നിന്നും മറ്റ് അസുഖങ്ങളിൽ നിന്നും രക്ഷയാവാം . വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ് . ചിലന്തിവല,ഈച്ച,പൊടി എന്നിവ ഇല്ലാതെ സൂക്ഷിക്കണം . ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൈകൊണ്ടോ തുവാലകൊണ്ടോ വായും മൂക്കും മറയ്ക്കണം . ചപ്പുചവറുകൾ യഥാസമയം സംസ്കരിക്കുക . പൊതു സ്ഥലത്ത് തുപ്പരുത് . പനി തുടങ്ങിയ അസുഖങ്ങൾ ഉണ്ടെങ്കിൽ സമൂഹത്തിൽ നിന്ന് മാറിനിൽക്കണം . രോഗവിമുക്ത ലോകത്തിനായി നമ്മുക്ക് പരിശ്രമിക്കാം .


ധനുഷ്. എ.ജി
8 എ എൻ എസ് എസ് ഹൈസ്കൂൾ, പുള്ളിക്കണക്ക്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം