എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/അക്ഷരവൃക്ഷം/ഈ കാലവും കടന്നു പോകും

Schoolwiki സംരംഭത്തിൽ നിന്ന്
ഈ കാലവും കടന്നു പോകും


പ്രതീക്ഷതൻ നാളമോ
കൊളുത്തുവാൻ നേരമായ്
ആ നാളമോ പ്രകാശമായ്
ഉയരുവാൻ സമയമായ്
ഉദിച്ചുയർന്ന് ജ്വാലയായ്
അഗ്നിയായ് പടർന്നിതാ
തുടച്ചുനീക്കും മണ്ണിൽ നിന്ന്
മഹാമാരിയാം 'കൊറോണയെ'
നാൾക്കുനാൾ പടരുമെന്ന
ഭീതിയുണ്ടെങ്കിലും;
ഭീതി മാറ്റി നിർത്തി നാം,
കരുതലോടെ വാണിടും
അകലെയായ് , അരികിൽ നിന്ന്
ഒരുമയോടെ ഉണരണം
ഒരുമ മെല്ലെ സഹനമായ്
അതിരുകൾ ഭേദിക്കണം
മനസ്സുകൊണ്ട് പാണി ചേർത്ത്
കണ്ണി നാം തീർത്തിടും
ഓർത്തു നമ്മൾ ചേർത്തുവെച്ച
'നാം' എന്ന ചിന്തയുണരണം
നാളെ നിൻറെ പുഞ്ചിരി
കണ്ടു കൊതി കൊള്ളുവാൻ ,
ഇന്നു നീ ധരിക്കണം
മാസ്കുകൾ ലോകരെ...
തളരാതെ നാം ഉയർത്തിടും
കരങ്ങളോ, കഴുകി നാം ;
ചെറുത്തു തോൽപ്പിച്ചിടും;
 പൊരുതി മുന്നേറിടും
കരങ്ങളോ കഴുകിടാം
മാസ്ക്കുകൾ ധരിച്ചിടാം
'കൊറോണ' എന്ന മാരിയെ
തുരത്തി മുന്നേറിടാം
കേൾക്കണം ഭരണകൂട
നിർദ്ദേശം എപ്പോഴും,
ഓർക്കണം ഇതൊക്കെയും
നമുക്കുവേണ്ടിയെന്നുമേ
കൂട്ടിനുണ്ട് ഒപ്പമായ്
കൂട്ടുകാരായവർ ;
എത്രയോ പ്രവർത്തകർ
രക്ഷകരായി ചുറ്റിലും
കൂടെയുണ്ട് താങ്ങിനായ്,
കാവലാൾ ആയവർ
കാക്കി തൻ വസ്ത്രമിട്ട
ധീരയായ സോദരും
എടുത്തുയർത്തി ചേർത്തു നിർത്തും
ദൈവത്തിൻ മാലാഖമാർ
വാഴ്ത്തിടാതെ വയ്യെനിക്ക്
ഇവർ തൻ പ്രവർത്തിയെ
ഇന്നു വിട്ടുനിൽക്കണം
നാളെ ഒത്തുചേർന്നിടാൻ
മനസ്സു കോർത്തു നിന്നിടാം
'അതിജീവനം' നിശ്ചയം.
ഇന്നു നാം കഴുകും കരങ്ങളോ
നാളെയെ പടുത്തുയർത്തിടും
ഇന്നു നാം മൂടും അധരമോ
നാളെ നിലാവായ് വിടർന്നിരിക്കും
ഹേ മനുഷ്യാ! കൈവിടരുതേ...
നിൻ ആത്മവിശ്വാസത്തെ;
നിപ്പയും, മഹാപ്രളയവും പണ്ടേ
ഒന്നായ് അതിജീവിച്ചവർ 'നാം'
നിനക്കായി കോടി സ്വപ്നമേകാൻ
നാളെ തൻ "സൂര്യൻ" ഉണർന്നിരിക്കെ
"നാമൊന്ന്" എന്ന മന്ത്രധ്വനിയോടെ
"ഈ കാലവും കടന്നു പോകും"
 

ആദിത്യ കെ വി
10 ബി എൻ എസ്സ് എസ്സ് വി എച്ച് എസ്സ് എസ്സ് മുണ്ടത്തിക്കോട്
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത