എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
ഒരു കാട്ടിൽ കുറെ ജീവജാലങ്ങൾ ഉണ്ടായിരുന്നു. അവരെല്ലാവരും സ്‌നേഹത്തോടെ ഒത്തൊരുമയോടെ ജീവിച്ചുപോന്നു. അനേകം വർഷങ്ങളോളം അവർ സ്വസ്ഥമായി വിരാജിച്ചു. അങ്ങനെയിരിക്കെ കുറെ മനുഷ്യർ കാട് കൈയ്യേറി. അവിടെയുള്ള ജീവജാലങ്ങളെ കൊന്നൊടുക്കി. വൃക്ഷങ്ങൾ മുറിച്ചുമാറ്റി. മരക്കൊമ്പുകളിൽ കൂട് കൂട്ടിയിരുന്ന പക്ഷികളെല്ലാം നശിച്ചു. കാടിന് തീ വച്ച് കാടാകെ നശിപ്പിച്ചു. ജെസിബി കൈകൾ കുന്നുകൾ നിരപ്പാക്കി. ഫ്ലാറ്റുകളും ബഹുനിലക്കെട്ടിടങ്ങളും മാളുകളും നിർമിച്ചു. അവിടെ മനുഷ്യൻ സന്തോഷത്തോടെ പ്രകൃതിയെ മറന്നു ജീവിച്ചു. കാലങ്ങൾ കടന്നു പോയി. മനുഷ്യന്റെ ചെയ്തികൾ അതിരുകടന്നപ്പോൾ പ്രകൃതി ഓഖി എന്ന ചുഴലിക്കാറ്റായി വീശിയടിച്ചു. പ്രകൃതി മനുഷ്യന് മുന്നറിയിപ്പ് നൽകി. ആ മുന്നറിയിപ്പിന്റെ അലയൊലികൾ മാഞ്ഞപ്പോൾ മനുഷ്യൻ വീണ്ടും അവന്റെ ക്രൂരതകൾ തുടർന്നു. കൊടുംകാറ്റായി മുന്നറിയിപ്പ് നൽകിയ പ്രകൃതി വീണ്ടും എത്തി പേമാരിയായും പ്രളയമായും. കാടിനെ നശിപ്പിച്ച പ്രകൃതിയെ വേദനിപ്പിച്ച മനുഷ്യർക്ക് ഭീകരമായ നാശനഷ്ടങ്ങൾ വരുത്തി മനുഷ്യന് ശക്തമായ താക്കീത് നൽകി മടങ്ങി. ഈ കഥ നമുക്കൊരു പാഠമാകട്ടെ. പ്രകൃതിയിൽ എല്ലാ ജീവജാലങ്ങൾക്കും തുല്യ അവകാശമാണെന്ന് മനുഷ്യന് മനസ്സിലായി. ഇനി നമ്മൾ പ്രകൃതിയെ സ്നേഹിച്ച് ശിഷ്ടകാലം കഴിക്കും.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ