എൻ എസ് എസ് എച്ച് എസ് രാമങ്കരി/അക്ഷരവൃക്ഷം/പ്രകൃതിയാണ് "'അമ്മ "

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയാണ് അമ്മ

പ്രകൃതി അമ്മയാണ്, ആ അമ്മയെ സംരക്ഷിക്കേണ്ടചുമതല മക്കളായ മനുഷ്യനാണ്. എന്നാൽ ഇന്ന് ആധുനിക മനുഷ്യൻ അവന്റെ സുഖ സൗകര്യങ്ങൾക്കുവേണ്ടി ഈ കർത്തവ്യം മറന്നു എന്നുമാത്രമല്ല, പ്രകൃതിയെ നിർദാക്ഷണ്യം ചൂഷണം ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി 1972 മുതൽ ജൂൺ 5 ലോക പരിസ്ഥിതി സംരക്ഷണ ദിനമായി ആചരിക്കുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധവായു, ശുദ്ധ ജലം, ജൈവവൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങൾ എന്നിവ അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കൽപ്പമാനു ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിന്നും,വനനശീകരണത്തിനും എതിരെ പ്രവർത്തിക്കുകയാണ് പരിതസ്ഥിതി സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം. ഭൂമിയെ സുരക്ഷിതവും, ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും, സുഖപ്രദവും, ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടതു ആവശ്യമാണ്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. നഗരങ്ങളിലേക്കുള്ള ചേക്കേറ്റം പല പാരിസ്ഥിക പ്രശ്നങ്ങളും സൃഷ്ഠിക്കുന്നു. ഭൂമിക്കുമേലുള്ള ചൂഷണം വെള്ളപ്പൊക്കം ഉരുൾപൊട്ടൽ തുടങ്ങി നിരവധി ആഘാതങ്ങൾ നമ്മുടെമേൽ ഏല്പിക്കുന്നു. വികസനം ആവശ്യമാണ് എന്നതു ഒഴിച്ചുകൂടാനാകാത്ത വസ്തുതയായി നിലനിൽക്കേ, നിയന്ത്രിതവും, സംതുലിതവുമായ ഒരു വികസന പ്രക്രിയയാണ് നമുക്കാവശ്യം

എമിലി എൽസ തോമസ്
9 എൻ. എസ്.എസ്. എച്ച്.എസ്.എസ്. രാമങ്കരി
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം