എൻ എസ് എസ് എച്ച് എസ് രാമങ്കരി/അക്ഷരവൃക്ഷം/എന്റെ ലോക്ക് ഡൌൺ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ലോക്ക് ഡൌൺ ദിനങ്ങൾ

കോവിഡ്-19 എന്ന മഹാമാരി മാരകമായി പടരുന്ന ഈ കാലഘട്ടത്തിൽ കേന്ദ്രസർക്കാർ മാർച്ച് 20 നു ലോക്ക്ഡൌൺ പ്രഖ്യാപിച്ചു . അതിനെ തുടർന്ന് പുറത്തിറങ്ങുകയോ, മറ്റുള്ള വരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്യരുതെന്നു കർശന നിർദ്ദേശമുണ്ടായിരുന്നു. അതുകൊണ്ട്, ഞാൻ സർക്കാരിന്റെ നിർദ്ദേശമനുസരിച്ചു വീട്ടിൽ തന്നെയിരുന്നു. അമ്മയെ അടുക്കള ജോലികളിൽ സഹായിച്ചു. ഞങ്ങളുടെ അടുക്കള തോട്ടത്തിലെ ചെടികൾക്ക് വെള്ളമൊഴിക്കുകയും, വളമിടുകയും, മണ്ണ് ഇളക്കികൊടുക്കയും ചെയ്തു. പയർ പടർന്നു കയറാൻ വല കെട്ടി പന്തൽ ഉണ്ടാക്കി. അതുകൊണ്ടു വിഷമില്ലാത്ത, ജൈവവളം മാത്രം ഉപയോഗിച്ചു നല്ല പച്ചക്കറികൾകൊണ്ടുള്ള സ്വാദിഷ്ടമായ കറികൾ കഴിക്കുവാൻ സാധിച്ചു. വീടും പരിസരവും വൃത്തിയാക്കി. കൂടാതെ ചൂണ്ടയിട്ട് മീൻ പിടിച്ചു കൊടുക്കുകയും ചെയ്തു. എല്ലാം ചെയ്യുന്നതിന് മുൻപും ശേഷവും ഹാൻഡ്വാഷ് ഉപയോഗിച്ച് രണ്ടു കൈകളും 20 മിനുട്ട് വൃത്തിയായി കഴുകിയിരുന്നു. കോവിഡ്-19 എന്ന വൈറസിനെ പ്രതിരോധിക്കായാണെന്റെ ലക്ഷ്യം . അതിൽ ഇന്നുവരെ ഞങ്ങൾ എല്ലാവരും വിജയിച്ചു. അച്ഛൻ വിദേശത്തായതിന്റെ വിഷമം ഞങ്ങൾ എല്ലാവര്ക്കും ഉണ്ട്.

ദേവദത്ത്. പി.ബി
8 എൻ. എസ്.എസ്. എച്ച്.എസ്.എസ്. രാമങ്കരി
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം