എൻ എസ് എസ് എച്ച് എസ് രാമങ്കരി/അക്ഷരവൃക്ഷം/അതിജീവനം കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം കോവിഡ് 19

ഇന്ന് ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാമാരി അതിജീവിക്കാനുള്ള ശ്രമത്തിലാണ്. ചൈനയിൽ രൂപപ്പെട്ട ഈ വൈറസ് ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുകയാണ്. ഇറ്റലി, സ്പെയിൻ, ഇന്ത്യ, അമേരിക്ക തുടങ്ങി എല്ലാ രാജ്യങ്ങളിലും ഇത് വ്യാപിച്ചുകഴിഞ്ഞു. ഇതുവരെ ഈ മഹാമറിക്കുള്ള മറന്നോ, പ്രതിരോധ വാക്സിനോ കണ്ടുപിടിക്കാത്ത അവസ്ഥയിൽ, മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ അവനവന്റെ വീടിനുള്ളിൽ കഴിയുക മാത്രമാണ് ലോക ജനതക്ക് മുൻപിലുള്ള ഏക മാർഗം. മനുഷ്യ ശ്വാസകോശത്തെ മാരകമായി ഈ വൈറസ് ബാധിക്കുന്നതിനാൽ രോഗികളെ ആശുപത്രികളിൽ പ്രത്യേക ഐസൊലേഷൻ വാർഡുകളിലാണ് പരിചരിക്കുന്നത് . ഇതിന്റെ ഫലമായി വളരെയധികം ജീവനുകൾ രക്ഷിക്കാനും, രോഗ വ്യാപനം തടയുവാനും കഴിഞ്ഞിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി കർഫ്യൂവിനു സമാനമായ സമ്പൂർണ്ണ ലോക്ക് ഡൌൺ സർക്കാർ പ്രഖ്യാപിക്കുകയും, ജനങ്ങൾ എവിടെയാണോ അവിടെത്തന്നെ തുടരുവാൻ നിർദ്ദേശിക്കുകയും ചെയ്യ്തു. കൂടാതെ സാമൂഹിക അകലം പാലിക്കുക, സോപ്പ് അഥവാ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് രണ്ടു കൈകളും ശുചിയായി സൂക്ഷിക്കുക, മാസ്ക് ഉപയോഗിക്കുക തുടങ്ങിയ പ്രതിരോധ മാര്ഗങ്ങൾ അവലംബിക്കുവാനും നിർദ്ദേശിക്കുകയുണ്ടായി. ഇതിനെതുടർന്ന് രോഗവ്യാപനം ലോക രോഗവ്യാപന നിരക്കിനു താഴെ പിടിച്ചുനിർത്തുവാൻ നമുക്ക് സാധിച്ചു. സർക്കാർ നിർദ്ദേശ്ശങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട് ഈ മഹാമാരിയെ നമുക്ക് അതിജീവിക്കാം

ശ്രീലക്ഷ്മി ഷൈൻ
9 എൻ. എസ്.എസ്. എച്ച്.എസ്.എസ്. രാമങ്കരി
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം