എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പ്രകൃതി നമ്മുടെ നിത്യ ജീവിതത്തിന്റെ ഘടകമാണ്. മനുഷ്യ ജീവിതം നിലനിർത്താൻ ആവശ്യം ആയ വസ്തുക്കൾ പ്രകൃതിയിൽ ഉണ്ട്. എന്നാൽ മനുഷ്യരുടെ അത്യാഗ്രഹം മൂലം പ്രകൃതിയെ ചൂഷണം ചെയ്ത് മനുഷ്യന്റെ ആവശ്യം സാധിക്കുന്നു. വന നശീകരണവും പ്ലാസ്റ്റിക്കിന്റെ അമിതോപയോഗവും പരിസ്ഥിതിയെ മലിനമാക്കുന്നു.

വൃക്ഷങ്ങൾ പ്രകൃതിയുടെ വരദാനം ആണ്. അവ പ്രകൃതിയിൽ ഓക്സിജൻ, കാർബൺ ഡയോക്സൈഡ് എന്നിവ നിലനിർത്താൻ സഹായിക്കും. എന്നാൽ മനുഷ്യർ വികസനത്തിന്‌ വേണ്ടി വലിയ കാടുകൾ വെട്ടി നശിപ്പിച്ച് അവിടെ ഫ്ളാറ്റുകൾ, മാളുകൾ, ഫാക്ടറികൾ തുടങ്ങി പല കെട്ടിടങ്ങൾ കൊണ്ടുവന്ന് പ്രകൃതിയെ വലിയ രീതിയിൽ ചൂഷണം ചെയ്യുന്നു. മനുഷ്യൻ ശ്വസിക്കുന്ന ഓക്സിജൻ വൃക്ഷങ്ങളിൽ നിന്നാണ് കിട്ടുന്നത്. എന്നാൽ അവയെ വെട്ടി നശിപ്പിക്കുന്നത്തിലൂടെ മനുഷ്യർ നമ്മുടെ തന്നെ നിലനിൽപ്പിനെ ഇല്ലാതാക്കുന്നു. അതുപോലെ തന്നെ നമ്മൾ പുറത്ത് വിടുന്ന കാർബൺ ഡയോക്സൈഡ് ശ്വസിച്ചു അവയുടെ പ്രകൃതിയിൽ ഉള്ള അളവിനെ കുറക്കുന്നത് വൃക്ഷങ്ങൾ ആണ്. അതുകൊണ്ട് ചെടികൾ ഇല്ലാതായാൽ പ്രകൃതിയിൽ കാർബൺ ഡയോക്‌സൈഡിന്റെ അളവ് കൂടുകയും അത് പ്രകൃതിയെ വലിയ രീതിയിൽ ബാധിക്കുകയും ചെയ്യും. ഫാക്ടറികളിൽ നിന്നും പുറത്ത് വിടുന്ന മാലിന്യം അന്തരീക്ഷത്തിലും ജല സ്രോതസുകളിലും പടർത്തി പ്രകൃതിയെ മലിനമാക്കുന്നു.

വനനശികരണം മാത്രമല്ല 'പ്ലാസ്റ്റിക് ' എന്ന വസ്തുവും ഈ കാലഘട്ടത്തിൽ പ്രകൃതി നേരിട്ടുകൊണ്ട് ഇരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്. ജലസ്രോതസുകളിലും മറ്റുമായി അടിഞ്ഞുകിടക്കുന്ന പ്ലാസ്റ്റിക്ക് ജലത്തിലെ സസ്യങ്ങളെയും ജീവജാലങ്ങളെയും ബാധിക്കുന്നു. അതിലൂടെ ജലത്തിൽ മാലിന്യം കൂടുകയും, അവ ഉപയോഗിക്കാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. അതിനാലാണ് കുടിവെള്ള ക്ഷാമം അടിക്കടി ഏറി വരുന്നത്.

പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ അന്തരിക്ഷത്തിൽ മാലിന്യം കൂടുകയും അവ ശ്വാസതടസത്തിനു കാരണം ആവുകയും ചെയ്യുന്നു. പരിസ്ഥിതിയിൽ പ്ലാസ്റ്റിക്കിന്റെ ഉൽപ്പന്നങ്ങൾ അടിഞ്ഞു കൂടി മഴ വെള്ളം ഭൂമിയിൽ കടത്തി വിടാതെ തടയുന്നു. ഇത് മൂലം ഭൂമിയുടെ അടിത്തട്ടിലെ വെള്ളത്തിന്റെ അളവ് കുറയുന്നു. അടിത്തട്ടിലെ വെള്ളം കുറയുന്നതിലുടെ കിണറുകൾ, കുളങ്ങൾ തുടങ്ങിയവ വറ്റി പോകുന്നു. പ്രകൃതിയിൽ സർവ്വജീവജാലങ്ങളും ആശ്രയിക്കുന്ന ഒന്നാണ് ജലം. വികസനത്തിന്‌ വേണ്ടി ജലത്തിന്റെ മൂല്യം അറിയാതെ നമ്മൾ ജലം പാഴാക്കുമ്പോൾ നമ്മുടെ ജീവിതത്തെ തന്നെയാണ് ബാധിക്കുന്നതെന്ന് നാം ഓർക്കുന്നില്ല.

പ്രകൃതിയെ ചൂഷണം ചെയ്യുന്നതിലൂടെ മനുഷ്യരാശിക്ക് തന്നെ ആണ് ദോഷം. അതിനാൽ പ്രകൃതിയെ പരിപാലിച്ച് ഓരോ വൃക്ഷത്തൈ നട്ട് പ്രകൃതിയെ കൈകോർത്തെടുത്ത് പുതിയ തലമുറയെ സംരക്ഷിക്കാം.

ശിവാനി
8 A നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം