എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/പ്ലാസ്റ്റിക്ക് മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്ലാസ്റ്റിക്ക് മലിനീകരണം

പരിസ്ഥിതിയിൽ പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ കുന്നു കൂടുന്നതുമൂലം വന്യജീവികൾ അവയുടെ വാസസ്ഥലങ്ങൾ അല്ലെങ്കിൽ മനുഷ്യർ എന്നിവയെ ഗുരുതരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക്ക് മലിനീകരണം എന്നുപറയുന്നത്

മൃദുവായ എളുപ്പത്തിൽ രൂപപ്പെടുത്താൻ ആകുന്ന എന്ന അർത്ഥം വരുന്ന പ്ലാസ്റ്റിക്ക് എന്ന പദം, ഈ സ്വഭാവ വിശേഷതയുള്ള പ്രത്യേക പദാർത്ഥ വർഗത്തെയും സൂചിപ്പിക്കുന്നു. കല്ല്, മണ്ണ് , മരം, ലോഹം എന്നീ പ്രകൃതിദത്തമായ നിർമ്മാണ പദാർത്ഥങ്ങളുടെ പട്ടികയിൽ മനുഷ്യൻ കൂട്ടിച്ചേർത്ത ഇനമാണ് പ്ലാസ്റ്റിക്ക്. നിത്യജീവിതത്തിന് ഉപയുക്തമായ നിരവധി വസ്തുക്കൾ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പൊതുവായി പ്രകൃതിയുടെ ജൈവരാസപ്രക്രിയയ്ക്ക് വിധേയമാകുന്നില്ല. ഈ കാരണത്താൽ പരിസര മലിനീകരണത്തിന് ഹേതുവാകുന്നു.

മലിനീകരണവസ്തുവായി പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്കുകളെ അവയുടെ വലിപ്പത്തിനനുസരിച്ച് മൈക്രോ- മെസോ- അല്ലെങ്കിൽ മൈക്രോ ഡെബ്രിസ് എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. പ്ലാസ്റ്റിക്ക് ചിലവു കുറഞ്ഞതാണ് എന്നതുകൊണ്ടും . ഉപയോഗിക്കാൻ എളുപ്പമാണ് എന്നതിനാലും പ്ലാസ്റ്റിക്ക് മലിനീകരണം വർദ്ധിച്ചിരിക്കുന്നു. ഈ കാരണത്താൽ പ്ലാസ്റ്റിക്ക് ഉപയോഗം ഉയർന്ന അളവിൽ വർദ്ധിച്ചു . പ്ലാസ്റ്റിക്ക് വളരെ പതുക്കെ മാത്രം വിഘടിക്കുന്നതിനാൽ നമുക്ക് പ്ലാസ്റ്റിക്ക് ഉപയോഗം പരമാവധി ഒഴിവാക്കാം.

അനഘ
8 A നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം