എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/കോവിഡ് പ്രതിരോധവും പ്രകൃതി സന്തുലിതാവസ്ഥയും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് പ്രതിരോധവും പ്രകൃതി സന്തുലിതാവസ്ഥയും

കോവിഡ് എന്ന മഹാമാരി നമ്മുടെ ഈ ലോകാത്തു താണ്ഡവം ആടിക്കൊണ്ടിരിക്കുന്നു. ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാണ് ഇതിന്റെ ഉത്ഭവം.പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവൻ പടർന്നു.ഈ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ പേരാണ് കോവിഡ് 19. കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം "കിരീടം" അല്ലെങ്കിൽ "പ്രഭാവലയം" എന്നാണ്. രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന ഒരു തരം പാൻടമിക് രോഗമാണ്. എല്ലായിടത്തും പടർന്നു പിടിക്കുന്ന വ്യാപക പകർച്ച വ്യാധിയെയാണ് പാൻടമിക് എന്നു പറയുന്നത്. സാർസ് വൈറസുമായി അടുത്തു ബന്ധമുള്ള ഒരു വൈറസ് മൂലം ഉണ്ടാകുന്ന പകർച്ച വ്യാധിയാണ് കൊറോണ.

കോവിഡ് പ്രതിരോധ മാർഗങ്ങൾ:

ഏതു രോഗത്തിന്റെയും പ്രതിരോധമാർഗം മുൻകരുതലും ജാഗ്രതയും തന്നെ ആണ്.രോഗം വന്നിട്ടു ചികിൽസിക്കുന്നതിനെക്കാൾ നല്ലതു രോഗം വരാതെ നോക്കുന്നതാണ്.ഗവണ്മെന്റ് നടപ്പാക്കിയ സമ്പൂർണ ലോക്ക്ഡൗൻ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനമാണ്. ഇതിനെ തുടർന്ന് ഗതാഗത സംവിധാനങ്ങൾ വ്യവസായ ശാലകൾ ഫാക്ടറികൾ എന്നിവ നിർത്തലാക്കി. എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ കഴിയാൻ നിർബന്ധിതരായി. നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു. ആൾക്കൂട്ടം വിലക്കി. ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള കേന്ദ്രങ്ങൾ മാത്രം പ്രവർത്തിച്ചു. ഇതുകൊണ്ടു ഉദേശിക്കുന്നത് വൈറസിന്റെ സമൂഹ വ്യാപനം തടയുക എന്നതാണ്.

*പരിസരശുചിത്വം, വ്യക്‌തിശുചിത്വം പാലിക്കുക

*കൈകൾ 20 സെക്കൻഡ് എങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകുക.

*1 മീറ്റർ അകലം പാലിക്കുക

*സ്വയം ചികിത്സ ഒഴിവാക്കുക

കോവിഡ് സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ:

കോവിഡ് സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ വളരെ വലുതാണ്.അന്തരീക്ഷ മലിനീകരണത്തിന്റെ തോതിൽ കുറവുണ്ടായി. മനുഷ്യൻ പ്രകൃതിയുമായി അടുത്തു. കുടുംബവുമായി സമയം ചെലവഴിച്ചു. ഓരോ രാജ്യത്തിനും ഉണ്ടായ സാമ്പത്തിക തകർച്ചയാണ് ഏറ്റവും വലിയ കോട്ടം. എതൊരു പ്രതിസന്ധി വരുമ്പോഴും നാം അതിനെ ഒരുമിച്ചു നേരിടണം. ഒരേ മനസ്സായി ഒരേ ലക്ഷ്യത്തോടെ ഒന്നിച്ചു പോരാടാം. സർക്കാരിന്റെ നിർദേശം പാലിക്കാം.

അഞ്ചിത. പി . രാജേഷ്
7 A നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം