എൻ എം എൽ പി എസ്സ് ശബരിമാങ്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എം എൽ പി എസ്സ് ശബരിമാങ്കൽ
വിലാസം
തടിയൂർ

തടിയൂർ p. O
,
തടിയൂർ p. O പി.ഒ.
,
689545
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0469 2655303
ഇമെയിൽnmthadiyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37628 (സമേതം)
യുഡൈസ് കോഡ്32120601602
വിക്കിഡാറ്റQ87595062
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ25
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅന്നമ്മ മാത്യു
പി.ടി.എ. പ്രസിഡണ്ട്നിഷ സാം
എം.പി.ടി.എ. പ്രസിഡണ്ട്രാജശ്രീ രാജൻ
അവസാനം തിരുത്തിയത്
19-03-2024Pcsupriya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂൾ ചിത്രം=‎| }}

ഉള്ളടക്കം[മറയ്ക്കുക]

ചരിത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ തടിയൂർ എന്ന സ്ഥലത്തുള്ള ഗവ: എയ്ഡഡ് വിദ്യാലയമാണ് എൻ എം എൽ പി എസ് ശബരിമാങ്കൽ.സിഎംഎസ് ആംഗ്ലിക്കൽ സഭയിൽ നിന്നും വിശ്വാസ സ്നാനം സ്വീകരിച്ചു വന്നവർ പറമ്പിൽ ലൂക്കോസ് ഉപദേശങ്ങളുടെ പുരയിടത്തിൽ ഷെഡ്ഡ് കെട്ടി ആരാധിച്ചിരുന്നു. 1901ൽ വേർപാട് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ബ്രദറൻ സഭ തുടക്കംകുറിച്ചു.1905 ൽ മിഷനറി സഭ കയ്യേറ്റു 1909 ശബരിമാങ്കൽ ബ്രദറൻ സഭ ഒരു പള്ളിക്കൂടം സ്ഥാപിച്ചു. വിശ്വാസികൾക്ക് അക്ഷരാഭ്യാസം നൽകുക എന്നതായിരുന്നു ലക്ഷ്യം. 1919 മെയ് 17 ( കൊ.വ1902)ന് മിഷനറി നോയൽ സ്കൂൾ ഏറ്റെടുക്കുകയും ആരാധനയും സ്കൂൾ പ്രവർത്തനങ്ങളുമായി നല്ല കെട്ടിടം പണിത് നൽകുകയും ചെയ്തു ആദ്യ സ്കൂൾ മാനേജർ ന്യൂസിലാൻഡ് കാരനായിരുന്ന മിഷനറി പെയ്ൻ ആയിരുന്നു.


മാനേജ്മെന്റെ

നോയൽ മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്.

മാനേജർ-ഡോ. എം പി ജോസഫ്

ഭൗതികസാഹചര്യങ്ങൾ

2019 സ്കൂളിന് ശതാബ്ദി വർഷമായിരുന്നു 100 വർഷം പഴക്കമുള്ള ഈ സ്കൂൾ നഴ്സറി മുതൽ നാലു വരെ ക്ലാസ്സുകൾ ആയാണ് പ്രവർത്തിച്ചുവരുന്നത്. ശതാബ്ദിയോടനുബന്ധിച്ച് പൂർവ അധ്യാപക-വിദ്യാർഥി സമിതി രൂപീകരിക്കുകയും ശതാബ്ദി സ്മാരകമായി ഒരു പുതിയ ഓഫീസ് റൂം കമ്പ്യൂട്ടർ ലാബ് ഉൾപ്പെടുന്ന ഒരു ഹാളും നിർമ്മിച്ചു.ക്ലാസ് മുറികൾ എല്ലാം ടൈൽ ഇട്ടിട്ടുണ്ട് കൂടാതെ വൈദ്യുതീകരിച്ചിട്ടുമുണ്ട്. മഴവെള്ള സംഭരണിയും ആധുനിക സംവിധാനമുള്ള ടോയ്‌ലെറ്റുകൾ, ഗവൺമെന്റ് നിന്ന് ലാപ്ടോപ് പ്രൊജക്ടർ എന്നിവയും ലഭിച്ചു മനോഹരമായ കളിയുപകരണങ്ങൾ ഉൾപ്പെടുന്ന പാർക്കും ജൈവവൈവിധ്യ ഉദ്യാനവും സ്കൂളിലെ ആകർഷകമാക്കുന്നു കൂടാതെ എല്ലാ കുട്ടികൾക്കും ഇരുന്നു കഴിക്കാൻ മെസ്സ് ഹാളും ഉണ്ട്. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ആയിരത്തിൽപരം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയുണ്ട്.ഓരോ ക്ലാസ് മുറിയിലും ലൈബ്രറികളുണ്ട്. കുട്ടികളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാൻ പോർട്ട്ഫോളിയോ ഉൽപ്പന്നങ്ങൾ സൂക്ഷിക്കാനുള്ള അലമാരകളും ഉണ്ട്. ഓരോ ക്ലാസിലും മാതൃഭൂമ ദേശാഭിമാനി പത്രങ്ങളും ലഭിക്കുന്നുണ്ട്.

മികവുകൾ

ഭൗതികവും അക്കാദമികവും ആയ വളരെ നല്ല നേട്ടങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്. എൽ എസ് എസ് (2019)ൽ ആദിത്യ എന്ന വിദ്യാർത്ഥിക്ക് വിജയം ലഭിച്ചു. കൂടാതെ കലാകായിക പ്രവൃത്തി പരിചയ മേള കളിൽ കുട്ടികൾ പങ്കെടുക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്.

മുൻസാരഥികൾ

ഹെഡ്മാസ്റ്റേഴ്സ്

  • ഏലി ജോസഫ്
  • എലിസബത്ത് ജോസഫ്
  • സിഡി തങ്കമ്മ
  • പിജെ അന്നമ്മ
  • ജയ ജോൺ
  • അന്നമ്മ മാത്യു(2016 മുതൽ )

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

കെ എ വർഗീസ്- അഖിലേന്ത്യ വൈഎംസിഎ പ്രസിഡന്റ്

കെ റ്റി വർഗീസ് - ശാസ്ത്രജ്ഞൻ

സ്നേഹ - എംഎസ്സി കെമിസ്ട്രി എംജി യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്ക് 2020

അധിക വിവരങ്ങൾ

തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം


കാ
ർഷിക സമ്പന്നതയെ ഉയർത്തിക്കാട്ടുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം.കൊയ്ത്തു ഉത്സവങ്ങളും കാർഷിക പെരുമയും എല്ലാം കൊണ്ട് ഒരു നാടിനെ തന്നെ ചരിത്രത്തിലേക്ക് എത്തിച്ച തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം സ്കൂളിൽ നിന്നും കേവലം രണ്ട് കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് നടത്തിവരുന്നത്. മലയാളമാസം വൃശ്ചികം ഒന്നു മുതൽ പത്തു ദിവസം വരെ നീണ്ടു നിൽക്കുന്ന ഒരു കാർഷിക വിപണന മഹോത്സവമാണ് തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം. ക്ഷേത്ര ദർശനം വിലക്കപ്പെട്ടിരുന്നു ഒരു വിഭാഗം ജനങ്ങൾ ദേവിക്ക് കാഴ്ച അർപ്പിക്കുവാൻ ക്ഷേത്രത്തിലെ ആൽത്തറയിൽ ഒത്തുകൂടാൻ അനുവദിച്ചിരുന്നു. തങ്ങളുടെ അദ്ധ്വാനഫലം ങ്ങളും കാർഷികവിളകളും ഇവിടെ കൊണ്ടുവരുമായിരുന്നു. ഇത് പിന്നീട് തെള്ളിയൂർകാവ് വൃശ്ചിക വാണിഭം ആയി മാറി.

അരുവിക്കുഴി വെള്ളച്ചാട്ടം

രുവിയും പാറക്കെട്ടുകളും നിറഞ്ഞ കാഴ്ചയുടെ വശ്യ മനോഹരിയാണ് അരുവിക്കുഴി വെള്ളച്ചാട്ടം. നമ്മുടെ വിദ്യാലയത്തിൽ നിന്നും മിനിട്ടുകൾ മാത്രം സഞ്ചരിച്ചാൽ പ്രകൃതി ഒരുക്കുന്ന കാഴ്ചയുടെ വസന്തത്തിൽ എത്താം. വർഷകാലങ്ങളിൽ വിനോദസഞ്ചാരികളുടെ ഒരു വലിയ തിരക്ക് അരുവിക്കുഴി വെള്ളച്ചാട്ടത്തിനെ വേറിട്ടതാക്കുന്നു.

ദിനാചരണങ്ങൾ

  1. ബഷീർ ദിനം
  2. ചാന്ദ്രദിനം
  3. ഹിരോഷിമ നാഗസാക്കി ദിനങ്ങൾ
  4. ഓണാഘോഷം
  5. ഗാന്ധിജയന്തി
  6. ശിശുദിനം
  7. ലോക ഭിന്ന ശേഷി ദിനം
  8. റിപ്പബ്ലിക് ദിനം
  9. സ്വാതന്ത്ര്യ ദിനം
  10. ക്രിസ്തുമസ് ആഘോഷം
  11. കേരളപിറവി
  12. പ്രവേശനോത്സവം
  13. വായനാദിനം 
  14. പരിസ്ഥിതി ദിനം

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങളും വളരെ നന്നായി സ്കൂളിൽ നടക്കുന്നുണ്ട് എല്ലാ ദിനാചരണങ്ങളും പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തി ആചരിക്കാറുണ്ട് കൂടാതെ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പതിപ്പുകൾ കുട്ടികൾ തയ്യാറാക്കുന്നു. ശാസ്ത്രം,ഗണിതശാസ്ത്രം,സാമൂഹ്യശാസ്ത്രം തുടങ്ങിയവ കുട്ടികളെ പങ്കെടുപ്പിക്കാൻ ഉണ്ട് നിരവധി സമ്മാനങ്ങൾ നേടാറുണ്ട്. വിദ്യാരംഗം പ്രവത്തനം,ശാസ്ത്രം,ഭാഷ,ഗണിത ഹെൽത്ത് ക്ലബ്ബ് തുടങ്ങിയ ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നു. ഇംഗ്ലീഷ് ഫെസ്റ്റ് മലയാളത്തിളക്കം ഉല്ലാസഗണിതം എന്നിവയും നടക്കാറുണ്ട് യുറീക്ക വിജ്ഞാനോത്സവം അക്ഷരമുറ്റം ക്വിസ് എന്നീ മത്സരങ്ങളും കുട്ടികളെ പങ്കെടുപ്പിക്കുക ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ചിത്രരചന ഫാൻസിഡ്രസ് ഇങ്ങനെയുള്ള പ്രത്യേകപരിപാടികൾ ഓൺലൈൻ ഓഫ്‌ലൈനായി നടത്താറുണ്ട് വായന പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ നൽകുകയും അസംബ്ലിയിൽ പത്രവാർത്തകൾ വായിക്കുകയും ചെയ്യുന്നു പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക സമയം കണ്ടെത്തി പിന്തുണ നൽകുന്നു.

ക്ളബുകൾ

സ്കൂളിൽ നടന്നു വരുന്ന ക്ലബ് പ്രവർത്തനങ്ങൾ  
  • ശാസ്ത്രക്ലബ്‌
  • ഗണിതശാസ്ത്ര ക്ലബ്‌
  • ഭാഷാ ക്ലബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • ആരോഗ്യ ക്ലബ്‌  

സ്കൂൾ ഫോട്ടോകൾ

പ്രവേശനോത്സവത്തിന്റ വിവിധ ദൃശ്യങ്ങൾ
പ്രവേശനോത്സവത്തിന്റ വിവിധ ദൃശ്യങ്ങൾ  






വഴികാട്ടി

https://goo.gl/maps/Nz4MzWanp5KqhUMj8 {{#multimaps: 9.38304,76.70691|zoom=16}}