എൻ. എസ്. എസ്. കെ. എൽ. പി. എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/ നോവൽ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
നോവൽ കൊറോണ

ഞാൻ നോവൽ കൊറോണ.ഇത് എന്റെ ദൗത്യമാണ് .സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ തമ്പുരാനായ പ്രകൃതി ഏൽപിച്ചു തന്ന ദൗത്യം.പ്രകൃതിയുടെ നിലനിൽപിന് അനിവാര്യമായ ദൗത്യം. അതുകൊണ്ട് ഈ യാത്ര തുടർന്നേ മതിയാവൂ.

ഇനി എന്റെ ഉൽപത്തിയെക്കുറിച്ചുപറയാം. ഞാൻ ഒരു വൈറസ് കുടുംബത്തിലെ അംഗമാണ് .ഞങ്ങൾ വൈറസുകൾക്ക് പുറത്തു ജീവിക്കാൻ കഴിയില്ല .പുറത്തു വന്നാൽ മണിക്കൂറുകൾ കൊണ്ട് ഞങ്ങളുടെ കഥ കഴിയും.എലി, പെരിച്ചാഴി,പന്നി,വവ്വാൽ,കൊതുക് കുറുനരി തുടങ്ങി ജീവികളിലാണ് ഞങ്ങൾ സാധാരണയായി ജീവിക്കുന്നത്. പക്ഷേ മനുഷ്യരായ നിങ്ങൾ ഞങ്ങളെ ബലമായി നിങ്ങളിലേക്ക്‌ എത്തിക്കുകയായിരുന്നു. നിങ്ങൾ ചിന്തിക്കുന്നുണ്ടാവും എങ്ങനെയെന്ന്; ദൈവം ഈ ലോകത്ത് കോടിക്കണക്കിനു ജീവജാലങ്ങളേയും സസ്യങ്ങളെയും സൃഷ്ടിച്ചു. എല്ലാവർക്കും അവകാശമുള്ള ഈ ഭൂമിയിൽ മനുഷ്യരായ നിങ്ങൾ എല്ലാം നിങ്ങളുടേതാണെന്ന് കരുതി വെട്ടിപ്പിടിച്ചു. മൃഗങ്ങളായ പന്നിയെയും വവ്വാലിനെയും ഒക്കെ കൊന്നു തിന്നു. അങ്ങനെ കൊറോണയെന്ന ഞാൻ മനുഷ്യശരീരത്തിൽ പ്രവേശിച്ചു . ഒരോരുത്തരെയായി കൊന്നു തുടങ്ങി.

എനിക്ക് തോൽക്കാൻ ഇഷ്ടമാണ്; നിങ്ങൾ മനുഷ്യരുടെ മുന്നിൽ.നിങ്ങൾ ഓരോ തവണ കൈകഴുകുമ്പോഴും,മാസ്ക്ക് ധരിക്കുമ്പോഴും,മറ്റുള്ളവരോട് അകലംപാലിച്ച് വീട്ടിലിരിക്കുമ്പോഴും ഞാൻ ഇല്ലാതാവുകയാണ്.അങ്ങനെ എന്നെ ഈ ഭൂമിയിൽ നിന്നുതന്നെ തുടച്ചുനീക്കാം. അങ്ങനെ മനുഷ്യരാശി വിജയക്കൊടി പാറിക്കട്ടെ.മനുഷ്യാ... നിന്റെ ഈ വിജയം പ്രകൃതിയെ സ്നേഹിക്കാൻ വേണ്ടി ആവട്ടെ.

ശ്രുതി സുനിൽ. പി
3A എൻ._എസ്._എസ്._കെ._എൽ._പി._എസ്._പള്ളിക്കൽ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ